Making Of Tasty Jackfruit Appam : ചക്ക ഉണ്ടെങ്കിൽ അത് ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ എല്ലാ വേട്ടവും ആർക്കും വലിയ താല്പര്യമായിരിക്കും ഉപയോഗിച്ചുകൊണ്ട് പായസം ഹൽവ ചക്ക വറുത്തത് തുടങ്ങിയ പലതും നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകാം എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി നമുക്ക് തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് കുമ്പിളപ്പം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചക്ക വരട്ടി വെച്ചത് ഒരു കപ്പ് എടുത്തു വയ്ക്കുക.
പാത്രത്തിലേക്ക് അരക്കപ്പ് റവയും ഒരു കപ്പ് അരിപ്പൊടിയും എടുത്തു വയ്ക്കുക. അതിലേക്ക് ഒരു കപ്പ് നാളികേരം ചിരകിയത് ചേർത്ത് കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ ഏലക്കാപൊടിയും കാൽ ടീസ്പൂൺ ചുക്കുപൊടിയും ചേർത്തു കൊടുക്കുക. അതിനുശേഷം ചക്ക വരട്ടിയത് ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് മധുരം ആവശ്യമുണ്ടെങ്കിൽ മാത്രം കുറച്ച് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക. അതിനുവേണ്ടി ആദ്യം തന്നെ ശർക്കര പാനി എല്ലാം തയ്യാറാക്കി വെക്കേണ്ടതാണ്. ശേഷം കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരുപാട് കട്ടിയല്ലാത്ത എന്നാൽ ഒരുപാട് ലൂസ് അല്ലാത്ത രീതിയിൽ മാവ് തയ്യാറാക്കുക. അതിനുശേഷം ഒരു വായനയില എടുക്കുക ഇതിൽ തയ്യാറാക്കിയാൽ വളരെ രുചികരമായിരിക്കും .
വായനയില എടുത്ത് കൊമ്പിൽ കുത്തുക ശേഷം അതിനകത്തേക്ക് മാവ് ഒഴിച്ചു കൊടുക്കുക. ശേഷം അടച്ചു വയ്ക്കുക എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷംമാറ്റിവെക്കുക അടുത്തതായി ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് ചൂടാക്കുക ആവി വന്നതിനുശേഷം ഒരു തട്ട് വെച്ച് അതിനുമുകളിലേക്ക് തയ്യാറാക്കിയ എല്ലാ കുമ്പിളപ്പം ഇട്ടുകൊടുക്കുക ശേഷം ആവിയിൽ ഒരു പത്ത് 12 മിനിറ്റോളം നന്നായി വേവിച്ചെടുക്കുക. ചെറിയ ചൂടോടുകൂടി കഴിച്ചാൽ വളരെ രുചികരമായിരിക്കും. Video credit : Sheeba’s recipes