Making Of Carrot Chilly Pickle : ക്യാരറ്റ് ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള അച്ചാർ നമ്മൾ ഉണ്ടാക്കിയിട്ടുണ്ടാകും എന്നാൽ ഇതുപോലെ രുചിയുള്ള അച്ചാർ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ മല്ലി ഒരു ടീസ്പൂൺ കുരുമുളക് ഒരു ടീസ്പൂൺ പെരുംജീരകം കാൽ ടീസ്പൂൺ ഉലുവ എന്നിവ വറുത്തെടുക്കുക.
അതൊരു പാതയിലേക്ക് പകർത്തി നന്നായി പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അതിലേക്ക് കാൽ കപ്പ് കടുക് പരിപ്പ് ചേർക്കുക. ശേഷം നന്നായി മൂത്ത് വരുമ്പോൾ അതിലേക്ക് ഒരു വലിയ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഇന്ത്യയുടെ നിറം മാറി വരുമ്പോൾ 3 ക്യാരറ്റ് നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം 10 പച്ചമുളക് ചേർത്തു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. അടുത്തതായി ആവശ്യമായ മുളകുപൊടിയുംഅര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന മസാലയും ചേർത്ത് ഇളക്കിയെടുക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ വിനാഗിരിയും ഒരു ചെറിയ കഷണം ശർക്കരയും ചേർത്ത് ഇളക്കിയെടുക്കുക. വേണമെങ്കിൽ അടച്ചുവെച്ച് ക്യാരറ്റ് വേവിച്ചെടുക്കാവുന്നതാണ്. മസാല എല്ലാം നല്ലതുപോലെ യോജിച്ചതിനുശേഷം പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Shamees kitchen