വഴുതനങ്ങയും തക്കാളിയും ചേർത്ത് തയ്യാറാക്കുന്ന ഈ മസാലയുടെ രുചിയിൽ നിങ്ങൾ മതി മറന്നു പോകും. | Making Of Brinjal Tomato Masala

Making Of Brinjal Tomato Masala : വഴുതന കഴിക്കാൻ പൊതുവെ ആളുകൾക്ക് ഒരു മടിയാണ് ഉള്ളത് ചെറിയ കുട്ടികൾക്ക് എല്ലാം തന്നെ വഴുതനങ്ങ ഒട്ടും ഇഷ്ടമല്ല എന്നാൽ അത് ആരോഗ്യത്തിന് വളരെ അറിയാവുന്ന ഗുണം ചെയ്യുന്ന ആയതുകൊണ്ട് തന്നെ നമുക്ക് കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ് അതുകൊണ്ട് കുട്ടികൾക്കെല്ലാം വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു പുതിയ തരത്തിലുള്ള വിഭവം നമുക്ക് വഴുതന ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കി വെക്കാം. വഴുതനയും തക്കാളിയും ചേർത്ത് ചപ്പാത്തിക്കും ചോറിനും എല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന വിഭവം എല്ലാവരും ഇതുപോലെ തയ്യാറാകൂ.

അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം 5 വഴുതനങ്ങ നീളത്തിൽ അരിഞ്ഞത് തക്കാളി നാലായി കയറിയത് ചേർത്ത് നന്നായി വഴറ്റി എടുക്കുക. മാറ്റിവയ്ക്കുക അടുത്തതായി കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിക്കുക അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർക്കുക. ശേഷം ഒരു കപ്പ് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

സവാള വഴന്നു വരുമ്പോൾ അതിലേക്ക് കാൽ കപ്പ് കടലയും ഒരു പച്ചമുളകും ചേർത്ത് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുത്ത് ചേർത്തു കൊടുക്കുക. വീണ്ടും ഇളക്കി യോജിപ്പിക്കുക. ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂന്ന് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ ഗരം മസാല എന്നിവയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.

പൊടികളുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് വഴറ്റി വച്ചിരിക്കുന്ന വഴുതനയും തക്കാളിയും ചേർത്തു കൊടുക്കുക അതോടൊപ്പം ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടീസ്പൂൺ വാളൻപുളിയുടെ വെള്ളം ചേർക്കുക. കറിവേപ്പിലയും ചേർത്ത് 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. നന്നായി ഡ്രൈ ആയി വരുമ്പോൾ പകർത്തി വയ്ക്കാം. Video credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *