Making Of Tasty Brinjal Egg Fry : സാധാരണ മുട്ട നമ്മൾ കുത്തിപ്പൊരി ഉണ്ടാക്കി കഴിക്കാറുണ്ടല്ലോ.എന്നാൽ വഴുതനങ്ങ ചേർത്ത് നിങ്ങൾ കഴിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതുപോലെ തയ്യാറാക്കൂ. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ള അത്രയും വഴുതനങ്ങ എടുക്കുക ശേഷം ചെറിയ കഷണങ്ങളാക്കി അരിയുക. അതൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക.
ശേഷം കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം കൈകൊണ്ട് നല്ലതുപോലെ തിരുമ്മി വഴുതനങ്ങയിൽ നിന്ന് അതിന്റെ വെള്ളമെല്ലാം തന്നെ പിഴിഞ്ഞ് മാറ്റിവയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ വളരെ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതും പച്ചമുളക് ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി മൂന്ന് ടീസ്പൂൺ ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക സവാളയുടെ നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുത്തത് നല്ലതുപോലെ മൂപ്പിക്കുക നന്നായി മുഖത്ത് വരുമ്പോൾ അതിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക.
ശേഷം മുട്ട നല്ലതുപോലെ വെന്തു കഴിയുമ്പോൾ അതിലേക്ക് വഴുതനങ്ങ ചേർത്ത് കൊടുക്കുക. വഴുതനങ്ങയും മുട്ടയും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്യേണ്ടതാണ് അതിനുശേഷം കുറഞ്ഞ തീയിൽ വച്ച് രണ്ട് മിനിറ്റ് വീണ്ടും വേവിക്കുക. കഴിഞ്ഞ പകർത്തി വയ്ക്കാം. ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ മുട്ട പൊരിച്ചത് തയ്യാറാക്കി നോക്കൂ. Credit : mia kitchen