Making Of Tasty Brinjal Masala Curry : വഴുതന ഉപയോഗിച്ചുകൊണ്ട് വളരെയധികം വ്യത്യസ്തമായ രീതിയിൽ വ്യത്യസ്തമായ രുചിയിൽ ഒരു കിടിലൻ വിഭവം ഇതാ. ഒരു പ്രാവശ്യം വഴുതനങ്ങ ഇതുപോലെ കറിവെച്ച് നോക്കൂ വഴുതന കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾപോലും വളരെയധികം ആസ്വദിച്ചു കഴിക്കും. ഇത് ചോറിനും ചപ്പാത്തിക്കും എല്ലാം ഒരുപോലെ തന്നെ കഴിക്കാവുന്നതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരുമിക്സിയുടെ ജാറിലേക്ക് അരക്കപ്പ് മല്ലിയില എടുക്കുക ശേഷം മൂന്ന് ടീസ്പൂൺ നിലക്കടല ചേർക്കുക അതോടൊപ്പം നാലു വെളുത്തുള്ളി ചെറിയ കഷണം ഇഞ്ചി രണ്ട് പച്ചമുളക് ഒരു ടീസ്പൂൺ കുരുമുളക് ഒരു ടീസ്പൂൺ പെരുംജീരകം ഒരു ടീസ്പൂൺ മല്ലി മുഴുവനായത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അടുത്തതായി നാല് വലിയ വഴുതന എടുത്ത് അത് നാലായി മുറിക്കുക. മുഴുവനായും മുറിക്കരുത്.
അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ കടുക് അര ടീസ്പൂൺ നല്ല ജീരകം എന്നിവ ചേർത്ത് ചൂടാക്കുക ശേഷം 20 ചുവന്നുള്ളി ചേർത്ത് വാട്ടിയെടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കുക. ശേഷം അരച്ചുവച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വിളിക്കുമ്പോൾ അതിലേക്ക് വഴുതനങ്ങ ചേർത്ത് കൊടുക്കുക രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ചെറിയ കഷ്ണം ശർക്കര രണ്ട് ടീസ്പൂൺ പുളിവെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക. കറി വെന്തു പാകമായ ശേഷം പകർത്തി വയ്ക്കാം. Credit : Shamees kitchen