Making Of Easy Breakfast Recipe : രാവിലെ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം ദിവസവും ഒരുപോലെയുള്ള ചപ്പാത്തി കഴിച്ച് മടുത്തു പോയവരാണെങ്കിൽ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ ഇതിന്റെ റെസിപ്പി നിങ്ങൾക്ക് വളരെയധികം ഇഷ്ടമാകും കൂടാതെ ഇതിന്റെ കൂടെ കഴിക്കാൻ വേറെ കറികളുടെ ആവശ്യം ഒന്നും തന്നെയില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ പൊടി എടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ച് തയ്യാറാക്കി വയ്ക്കുക ഒരു 10 മിനിറ്റ് എങ്കിലും മാറ്റിവെക്കേണ്ടതാണ് അതിനുശേഷം ചെറിയ ഉരുളകളായി എടുക്കുക അത് നല്ലതുപോലെ പരത്തി എടുക്കുക പരത്തുന്നതിന് ആവശ്യത്തിനു പൊടി ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ഒരു ഭാഗത്ത് നല്ലതുപോലെ നീ തേച്ചു കൊടുക്കുക.
ശേഷം അതിനു മുകളിലായി കുറച്ച് കറുത്ത എള്ള് ചേർത്തുകൊടുക്കുക ശേഷം കുറച്ച് പൊടി ഇട്ടു കൊടുക്കുക. അത് കഴിഞ്ഞ് ഒരു ഭാഗത്ത് നിന്ന് ഉരുട്ടിയെടുക്കുക ശേഷം ചെറുതായി വലിച്ച് ഒരു ഭാഗം പരത്തുക ശേഷം അവിടെ കുറച്ചു പൊടി ഇട്ടു കൊടുത്ത് റോൾ ചെയ്തെടുക്കുക. അതും നല്ലതുപോലെ പരത്തിയെടുക്കുക. ഒരു പാത്രത്തിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക .
ശേഷം ഒരു സവാളയും രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞ് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കുക ശേഷം ഒരു പാൻ ചൂടാക്കി പരത്തി വച്ചിരിക്കുന്ന ഓരോന്നും ഇട്ട് നല്ലതുപോലെ മൊരിയിച്ചെടുക്കുക ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട അതിന്റെ മേലെ ഒഴിച്ച് കവർ ചെയ്യുക ശേഷം മുട്ടയും നന്നായി പൊരിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കുക. എല്ലാരും ഈ രീതിയിൽ തന്നെ തയ്യാറാക്കുക. Credit : Mia kitchen