Making Of Rice And Egg Recipe : വീട്ടിൽ എപ്പോഴെങ്കിലും ചോറ് ബാക്കി വരികയാണെങ്കിൽ മുട്ടയും ചേർത്ത് ഇതുപോലെ ഒരു വിഭവം തയ്യാറാക്കുക എന്നിട്ട് നിങ്ങൾ ഒട്ടും പ്രതീക്ഷിക്കുകയില്ല അതുപോലെ എല്ലാവർക്കും തന്നെ ഇത് കഴിക്കുമ്പോൾ വളരെ അത്ഭുതമായിരിക്കും അത്രയും രുചിയാണ് ഇതിന്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു കപ്പ് ചോറ് എടുക്കുക അത് ഒരുമിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതോടൊപ്പം തന്നെ രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം നന്നായി തന്നെ അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മൈദ പൊടി ചേർക്കുക. പകരമായി ഒരു ടീസ്പൂൺ ഗോതമ്പ് പൊടിയും ചേർത്തു കൊടുക്കാവുന്നതാണ് ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക .
വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക നല്ല എരിവുള്ള പച്ചമുളക് ചേർത്തു കൊടുക്കുക ആവശ്യത്തിന് കൂടെ ഒരു ടീസ്പൂൺ ബീറ്റ് റൂട്ട് ഗ്രേറ്റ് ചെയ്തത് അല്ലെങ്കിൽ ക്യാരറ്റ് ഉപയോഗിക്കാവുന്നതാണ്. അതിലേക്ക് ചെറിയ ജീരകം അര ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ചെറുതായി അരിഞ്ഞ കറിവേപ്പിലയും ചേർത്ത് ഇളക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് വേണമെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാവുന്നതാണ് അതിനുശേഷം മാവ് ഒഴിച്ച് ചെറിയ ദോശയുടെ ഷേപ്പിൽ തയ്യാറാക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു കഴിയുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ഇതേ രീതിയിൽ നല്ല രുചികരമായ ദോശ ഇതുപോലെ തയ്യാറാക്കൂ. ഇത് എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips