റാഗി കഴിക്കാൻ മടിയുള്ളവർക്ക് ഇതുപോലെ തയ്യാറാക്കി കൊടുക്കൂ. രാവിലെ ഹെൽത്തിയായ രുചികരമായ ബ്രേക്ക് ഫാസ്റ്റ് റെഡി. | Making Of Healthy Ragi Breakfast

Making Of Healthy Ragi Breakfast : റാഗി കഴിക്കാൻ സാധാരണ എല്ലാവർക്കും തന്നെ മടിയാണ് ചെറിയ കുട്ടികൾക്കെല്ലാം തന്നെ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അമ്മമാർ റാഗി ഉപയോഗിച്ച് കുറുക്ക് കൊടുക്കുന്നത് പതിവുള്ള കാര്യമാണ് എന്നാൽ കുറച്ചു വലുതായി കഴിഞ്ഞാൽ കുട്ടികളായാലും മുതിർന്നവർ ആയാലും റാഗി ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ കഴിക്കാൻ പൊതുവേ മടി കാണിക്കുകയാണ് പതിവ് എന്നാൽ നല്ല ആരോഗ്യത്തിന് ഇതുപോലെയുള്ള പോഷകമൂല്യങ്ങൾ നിറഞ്ഞ ആഹാരങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.

അതുകൊണ്ടുതന്നെ റാഗി ഉപയോഗിച്ച് കൊണ്ട് ഒരു വെറൈറ്റി ആയ വിഭവം തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടപ്പെടും . ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ഗ്ലാസ് റാഗിപ്പൊടി എടുക്കുക അതിൽ നിന്ന് മൂന്ന് ടീസ്പൂൺ റാഗിപ്പൊടി മറ്റൊരു പാത്രത്തിലേക്ക് പകർത്തുക ശേഷം കാൽ ഗ്ലാസ് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. ശേഷം ഒരു പകുതി സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക മൂത്ത് വരുമ്പോൾ അതിലേക്ക് നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക,

അതിനുശേഷം ഒന്നേമുക്കാൽ കപ്പ് വെള്ളം ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം മിക്സ് ചെയ്തു വച്ചിരിക്കുന്ന റാഗിപ്പൊടി ഒഴിച്ചു കൊടുത്ത് ഇളക്കുക. അതിനുശേഷം ബാക്കിയുള്ള റാഗി പൊടിയും ചേർത്തു കൊടുക്കുക. കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. റാഗി നല്ലതുപോലെ വെന്തു ഭാഗമായ ശേഷം ഇറക്കി വയ്ക്കുക. അടുത്തതായി ഒരു ആക്കി അതിലേക്ക് കുറച്ചു നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം രണ്ട് പച്ചമുളക് മൂന്ന് വെളുത്തുള്ളിയും ചേർത്ത് നന്നായി മൂപ്പിക്കുക.

അതേസമയം ഒരുമിക്സിയുടെ ജാറിലേക്ക് അരക്കപ്പ് കപ്പലണ്ടി കാൽ കപ്പ് പൊട്ടുകടല കാൽ കപ്പ് ചിരകിയ തേങ്ങ കുറച്ച് മല്ലിയില. വഴറ്റിയെടുത്ത പച്ചമുളക് വെളുത്തുള്ളിയും സവാളയും ആവശ്യത്തിന് ഉപ്പ്, വെള്ളം ചേർത്ത് അരച്ചെടുക്കുക ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് ഉള്ളിയും കറിവേപ്പിലയുംകടുകും താളിച്ചൊഴിക്കുക. ശേഷം റാഗി പൊടി നന്നായി തണുത്തതിനുശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. തയ്യാറാക്കിയ ചട്നിയോട് ചേർത്ത് റാഗി ഉരുളകൾ രുചിയോടെ കഴിക്കുക. Video credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *