Making Of Poori Without Wheat And Maida : രാവിലെ ബ്രേക്ക്ഫാസ്റ്റിന് പൂരി ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു വേണ്ടി ഗോതമ്പ് പൊടിയും മൈദയും ഇല്ലെങ്കിൽ കൂടിയും വളരെ എളുപ്പത്തിലും രുചികരമായതുമായ പൂരി നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ എടുത്തുവയ്ക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ വറ്റൽമുളക് പൊടിച്ചതും രണ്ട് ടീസ്പൂൺ ചെറുതായി അരിഞ്ഞ മല്ലിയിലയും കാലു കപ്പ് ചെറിയ ചൂടോടുകൂടിയ പാലും ഒഴിച്ചു കൊടുക്കുക ശേഷം നിങ്ങൾക്ക് ആവശ്യമെങ്കിൽ വെള്ളം ചേർത്തു കൊടുക്കാം. അതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക സാധാരണ പൂരി ഉണ്ടാക്കുന്ന മാവ് എപ്രകാരമാണ് ഉണ്ടാക്കുന്നത് അതുപോലെ തയ്യാറാക്കുക .
ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ അതിനു മുകളിലായി പേജ് പിടിപ്പിക്കുക. 15 മിനിറ്റ് അടച്ച് മാറ്റി വയ്ക്കുക അതിനുശേഷം വീണ്ടും എടുത്ത് നന്നായി കുഴച്ചെടുക്കുക റവ അപ്പോഴേക്കും നന്നായി കുതിർന്നു വന്നു കഴിഞ്ഞിരിക്കും. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ആവശ്യത്തിന് റവ ഇട്ടതിനുശേഷം പൂരിയുടെ വലുപ്പത്തിൽ പരത്തിയെടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അല്ലെങ്കിൽ ഓയിൽ ഒഴിച്ചു കൊടുക്കുക ശേഷം എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഓരോ പൂരിയും ഇട്ടുകൊടുക്കുക. നല്ലതുപോലെ ക്രിസ്പിയും ബലൂണ് പോലെ വീർത്ത് വരുന്നതുമായ പൂരി ഇതുപോലെ തയ്യാറാക്കാം. ഒരു പ്രാവശ്യം ബ്രേക്ക് ഫാസ്റ്റിന് ഇതുപോലെ ഉണ്ടാക്കി നോക്കൂ. Credit : Sheeba’s recipes