ഇന്നത്തെ പലഹാരം പൊളിക്കും. 10 മിനിറ്റിൽ തയ്യാറാക്കാം നാവിൽ വെച്ചാൽ അലിഞ്ഞു പോകും ബ്രെഡ്. | Making Of Tasty Easy Bread Snack

Making Of Tasty Easy Bread Snack : ബ്രഡ് ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നിരവധി പലഹാരങ്ങൾ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും പക്ഷേ ഇതുപോലെ ഒരു വിഭവം ആദ്യമായിട്ടായിരിക്കും ഈ വിഭവം വായിലിട്ടാൽ തന്നെ അലിഞ്ഞുപോകും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം വെറും 10 മിനിറ്റ് കൊണ്ട് തന്നെ നമുക്ക് ഇത് തയ്യാറാക്കാവുന്നതേയുള്ളൂ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് നാല് ടീസ്പൂൺ പാൽപ്പൊടി എടുക്കുക.

അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക ഏഴുമതിലേക്ക് രണ്ട് ടീസ്പൂൺ പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക ഇപ്പോൾ അതൊരു പേസ്റ്റ് പോലെ തയ്യാറാക്കുന്നതായിരിക്കും ശേഷം ബ്രെഡ് എടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .

മറ്റൊരു പാത്രത്തിൽ കുറച്ചു മൈദയും വെള്ളവും ചേർത്ത് മിക്സ് ചെയ്ത പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുക അടുത്തതായി ഒരു ബ്രെഡ് എടുക്കുക അതിന് നടുവിലേക്ക് തയ്യാറാക്കിയ പാൽപ്പൊടിയുടെ മിക്സ് വെച്ച് കൊടുക്കുക ശേഷം മറ്റൊരു ബ്രഡ് അതിനുമുകളിലായി വെച്ച് വട്ടത്തിലുള്ള ഒരു പാത്രം ബ്രെഡിന്റെ മുകളിലൂടെ ഇറക്കി വട്ടത്തിൽ മുറിച്ച് എടുക്കുക.

എല്ലാം ഇതുപോലെ തയ്യാറാക്കുക ശേഷം ഓരോ ബ്രഡും ആദ്യം മൈദയിൽ മുക്കി ആവശ്യമെങ്കിൽ കുറച്ച് കോൺഫ്ലക്സ് പൊടിച്ചത് എടുത്തു വെച്ച് അതിലും പൊതിഞ്ഞ് എടുക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ തേച്ചുകൊടുക്കുക ശേഷം ഓരോന്നോ അതിന്റെ മുകളിലേക്ക് ഇട്ട് തിരിച്ചും മറിച്ചുമിട്ട് നന്നായി പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പുറത്തെടുക്കാവുന്നതാണ് ഇത് വെളിച്ചെണ്ണയിൽ മുക്കി പൊരിക്കേണ്ട ആവശ്യമില്ല. Credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *