Making Of Tasty Evening Snack : ബ്രഡ് ഉപയോഗിച്ചുകൊണ്ട് രുചികരമായ പക്കോട കഴിച്ചിട്ടുണ്ടോ. സാധാരണയായി ഉള്ളി ഉപയോഗിച്ചുകൊണ്ടുള്ള പക്കോടയാണ് എല്ലാവരും ഉണ്ടാക്കാറുള്ളത് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ ബ്രഡ് ഉപയോഗിച്ചുകൊണ്ട് പക്കോട തയ്യാറാക്കി നോക്കിയാലോ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് ആദ്യം നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ചതച്ച മല്ലി, ഒരു ടീസ്പൂൺ ചതച്ച പെരുഞ്ചീരകപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ ചെറിയ ജീരകം വറുത്ത് പൊടിച്ചത് ഒരു ടീസ്പൂൺ കസ്തൂരിമേട്ടി കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക അടുത്തതായി വേണ്ടത് രണ്ട് വലിയ ഉരുളൻ കിഴങ്ങ് പുഴുങ്ങിയെടുത്ത ഉടച്ചു വയ്ക്കുക.
അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തതിനുശേഷം തയ്യാറാക്കിയ പൊടി ചേർത്ത് മൂപ്പിക്കുക. വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വാട്ടിയെടുക്കുക ശേഷം ഉരുളൻ കിഴങ്ങും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഒരു ടീസ്പൂൺ ചാർട്ട് മസാലയും ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് കടലമാവ് ഒരു ടീസ്പൂൺ അയമോദകം മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ആവശ്യത്തിന് വെള്ളം ചേർത്ത് കലക്കി മാവ് തയ്യാറാക്കി വയ്ക്കുക. അടുത്തതായി ഒരു അതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള സോസ് ആദ്യം ചേർത്ത് കൊടുക്കാവുന്നതാണ്. മുകളിലേക്ക് ഫില്ലിംഗ് വെച്ച് കൊടുക്കുക ശേഷം മറ്റൊരു ബ്ലഡ് വെച്ച് അത് കവർ ചെയ്യുക ശേഷം രണ്ടായി മുറിച്ച് തയ്യാറാക്കിയ മാവിൽ പൊതിഞ്ഞെടുത്ത് എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക രുചിയോടെ കഴിക്കാം. Credit : Fathima curry world