Tasty Wheat Flour Jaggery Bonda : മലയാളികൾക്ക് എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരമാണ് ബോണ്ട. പലർക്കും ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന ഒരു പലഹാരം കൂടിയാണിത്. ഇന്നും ഒട്ടും തന്നെ രുചി മാറാതെ എല്ലാ തട്ടുകടയിലും ബോണ്ട ലഭിക്കും. ഇനി അതേ ബോണ്ട വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് അരക്കപ്പ് തൈര് ചേർക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ റവ, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ, എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് പൊടിച്ച ശർക്കര ചേർത്ത് കൊടുക്കുക. അതിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ അലിയിച്ച് എടുക്കുക. ശേഷം തൈരിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഇതിലേക്ക് ഒന്നേകാൽ കപ്പ് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക.
അതോടൊപ്പം തന്നെ അര ടീസ്പൂൺ ചേർക്കുക. കറുത്ത എള്ളും വെളുത്ത എള്ളും ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ബോണ്ടക്ക് വളരെയധികം രുചിയും ഭംഗിയും നൽകും. അടുത്തതായി രുചി വർദ്ധിപ്പിക്കുന്നതിന് കുറച്ച് ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക.
ഒരുപാട് ലൂസായി പോകാതെയും അതുപോലെ ഒരുപാട് കട്ടിയായി പോകാതെയും മാവ് തയ്യാറാക്കുക. ശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം മാവിൽ നിന്നും ചെറിയ ഉരുളകളായി എടുത്തു എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു കോരി മാറ്റുക. രുചിയോടെ കഴിക്കാം. Credit : Shamees Kitchen