Kerala Sadya Special Beetroot Pachadi : ബീറ്റ്റൂട്ട് ഉപയോഗിച്ചുകൊണ്ട് വളരെയധികം രുചികരമായ ഒരു കറി നമുക്ക് തയ്യാറാക്കിയാലോട്ടും തൈരും ചേർത്ത് രുചികരമായ പച്ചടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ഇതിനായി രണ്ട് ബീറ്റ്റൂട്ട് എടുത്ത് തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുക ശേഷം ഒരു മൺപാത്രം ചൂടാക്കി അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം അരക്കപ്പ് വെള്ളം കൂടി ചേർത്ത് കുറച്ചു ഉപ്പും ചേർത്ത് നല്ലതുപോലെ വേവിക്കുക.
അടച്ചുവെച്ച് വേവിക്കാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ വെന്ത് വരുന്നതുമാണ്. അതേ സമയം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് 1/2 കപ്പ് തേങ്ങ ചിരകിയതും അര ടീസ്പൂൺ ജീരകം ഒരു ചെറിയ കഷണം ഇഞ്ചി കുറച്ചു കറിവേപ്പില ഒരു പച്ചമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ബീറ്റ് റൂട്ട് നല്ലതുപോലെ വെന്ത് കഴിഞ്ഞാൽ അതിലേക്ക് അരപ്പ് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം തേങ്ങയും ബീറ്ററൂട്ടും എല്ലാം നല്ലതുപോലെ മിക്സ് ആയി പാകമായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക നിങ്ങളുടെ കയ്യിലുള്ളത് കട്ടി ആയിട്ടുള്ള തൈര് ആണെങ്കിൽ അത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുത്ത് അതിനുശേഷം ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക .
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ടൈൽ ചേർത്താൽ ഒരുപാട് ചൂടാക്കാൻ നിൽക്കരുത് ചെറുതായി ചൂടായി വരുമ്പോൾ തന്നെ പകർത്തി വയ്ക്കുക. അടുത്തതായി ഒരു ചെറിയ പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് രണ്ടു വറ്റൽമുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് നിറം മാറി വരുമ്പോൾ അത് തയ്യാറാക്കിയ പച്ചടിയിലേക്ക് ഒഴിച്ചു കൊടുത്ത ഇളക്കി യോജിപ്പിക്കുക. Credit : Shamees kitchen