Making Of Tasty Beetroot Halwa : ബീറ്റ് റൂട്ട് ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു മധുര പലഹാരം തയ്യാറാക്കാം. ഈ ബീറ്റ്റൂട്ട് ഹൽവയുടെ രുചി ഇനിയും അറിയാതെ പോവല്ലേ. വീട്ടിലേക്ക് വരുന്ന വിരുന്നുകാരൻ എത്തിക്കാൻ ഇതുപോലൊരു വിഭവം ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് നാല് കപ്പ് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് എടുത്ത് വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക.
ശേഷം അണ്ടി പരിപ്പ് ഇഷ്ട മുന്തിരി എന്നിവയെല്ലാം വറുത്തു കോരി മാറ്റി വയ്ക്കുക. ശേഷം അതേ പാനിലേക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ഇട്ടു കൊടുത്തു നന്നായി വേവിച്ചെടുക്കുക. ബീറ്റ്റൂട്ടിൽ നിന്ന് അതിന്റെ വെള്ളമെല്ലാം തന്നെ വറ്റി നന്നായി ഭാഗമായി വരണം. നന്നായി ഡ്രൈ ആയി വന്നതിനുശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. പഞ്ചസാരയും നല്ലതുപോലെ അലിഞ്ഞു ഹൽവ നല്ലതുപോലെ ഡ്രൈ ആയി വരണം.
ശേഷം അതിലേക്ക് കുറച്ച് കണ്ടൻസ്ഡ് മിൽക്ക് ചേർത്തു കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് ഹൽവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് നേരത്തെ വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് പിസ്താ മുന്തിരി എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഹൽവ നല്ലതുപോലെ കുഴമ്പ് പരിവമായി ഡ്രൈ ആയി വരണം.
അതുപോലെ പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുകയും വേണം. ശേഷം നന്നായി ഭാഗമായി കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചൂടാറിയതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് കഴിക്കാൻ ഉപയോഗിക്കാവുന്നതാണ്. എല്ലാവരും തന്നെ ബീറ്റ്റൂട്ട് ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ. Video Credit : Vichus Vlogs