Tasty Beetroot Curd Curry : വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാൻ പറ്റിയ ബീറ്റ് റൂട്ട് കിച്ചടിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി ഒരു ബീറ്റ്റൂട്ട് വലുതെടുത്ത് ഗ്രേറ്റ് ചെയ്ത ഒരു പാത്രത്തിലേക്ക് വയ്ക്കുക അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ഒരു പച്ചമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ച് മാറ്റി വയ്ക്കുക.
അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ഇട്ടുകൊടുക്കുക ശേഷം ഒരുപച്ചമുളക് ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പ് കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക. അടച്ചുവെച്ച് വേവിക്കാവുന്നതാണ് ബീറ്റ് റൂട്ട് നല്ലതുപോലെ വെന്ത് കഴിയുമ്പോൾ അരപ്പ് ചേർത്തു കൊടുക്കുക.
ഒരു ടീസ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തേങ്ങയും ബീറ്റ്റൂട്ടും എല്ലാം നല്ലതുപോലെ മിക്സ് ആയി വന്നു കഴിയുമ്പോൾ അതിലേക്ക് തീ കുറച്ചുവെച്ച് തൈര് ചേർത്ത് കൊടുക്കുക. ഒന്നര കപ്പ് തൈര് ചേർത്ത് കൊടുക്കുക പുളിയില്ലാത്ത തൈര് എടുക്കുന്നതായിരിക്കും നല്ലത്.
അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറുതായി ചൂടായി വരുമ്പോൾ പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ കടുകും മൂന്ന് വറ്റൽ മുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് അതിലേക്ക് ഒഴിക്കുക.തൈര് ചേർത്ത് കഴിഞ്ഞാൽ പിന്നെ അധികം ചൂടാക്കാൻ പാടുള്ളതല്ല ഉടനെ തന്നെ ഇറക്കി വയ്ക്കേണ്ടതാണ്. ഓണസദ്യയ്ക്ക് തയ്യാറാക്കുന്ന വിഭവങ്ങളിൽ ഈ ബീറ്റ് റൂട്ട് കിച്ചടി കഴിക്കണേ.