Quick Aval Pakkora Snack Recipe : വൈകുന്നേരങ്ങളിൽ പലഹാരങ്ങൾ ഉണ്ടാക്കാൻ താല്പര്യമുള്ളവർക്ക് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു പക്കോടയുടെ റെസിപ്പി പരിചയപ്പെടാം ഇതിനായി അവൽ മാത്രം മതി. അവൻ ഉപയോഗിച്ചുകൊണ്ട് പ്ലേറ്റ് നിറയെ പക്കോട തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു വലിയ പാത്രം എടുക്കുക അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ നല്ലജീരകം. അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ ഗരം മസാല ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക അതിനുശേഷം 60 ഗ്രാം അവൽ ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ മൂന്ന് ടീസ്പൂൺ കടലമാവും മൂന്ന് ടീസ്പൂൺ അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് സാധാരണ പക്കോട തയ്യാറാക്കുന്ന മാവിന്റെ പരുവത്തിൽ തയ്യാറാക്കുക.
ഉടനെ തന്നെ ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന പക്കോടയിൽ നിന്ന് ആവശ്യത്തിന് എടുത്ത് എണ്ണയിലേക്ക് ഇട്ടു നന്നായി പൊരിച്ച് എടുക്കുക. നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കുക. ശേഷം ചെറിയ ചൂടോടുകൂടി കഴിക്കാം. Video credit : Shamees kitchen