Making Of Tasty Wheat Appam : അരിപ്പൊടി ഉപയോഗിച്ച് കൊണ്ട് നമ്മൾ പാലപ്പം ഉണ്ടാക്കിയിട്ടുണ്ടാകും എന്നാൽ ഗോതമ്പുപൊടി ഉപയോഗിച്ചുകൊണ്ട് രുചികരമായ പാലപ്പം നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ തയ്യാറാകൂ. ഇതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പുപൊടി എടുക്കുക അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും ഒരു കപ്പ് ചോറും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്തു കൊടുക്കുക അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് അതിലേക്ക് ഇട്ട് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ ഒരു ടീസ്പൂൺ പഞ്ചസാര ഇളക്കി യോജിപ്പിച്ചതിനുശേഷം അതും ചേർത്തുകൊടുക്കുക .
ഇത് പാലപ്പം നന്നായി സോഫ്റ്റ് ആയി വരാൻ സഹായിക്കുന്നതാണ് ശേഷം അര ടീസ്പൂൺ അര ടീസ്പൂൺ ഉപ്പ് എന്നിവയും ചേർത്ത് നല്ലതുപോലെ മിക്സിയിൽ അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം അരക്കപ്പ് ചൂട് വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക ഇത് മാവ് നല്ലതുപോലെ പെട്ടെന്ന് പൊന്തി വരാൻ സഹായിക്കും ശേഷം അടച്ചുവെക്കുക.
അരമണിക്കൂർ കൊണ്ട് തന്നെ മാവ് നന്നായി പൊന്തി വരുന്നതാണ്. അതിനുശേഷം സാധാരണ അപ്പം ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കിയെടുക്കാം. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഗോതമ്പ് പാലപ്പം ഇതുപോലെ തയ്യാറാക്കു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Vichus Vlogs