Making Of Appam In One Hour : സാധാരണ എല്ലാ വീട്ടമ്മമാരും അപ്പത്തിന്റെയും മാവ് തലേദിവസം തയ്യാറാക്കി വയ്ക്കുകയും രാവിലെ എഴുന്നേറ്റ് അപ്പം ഉണ്ടാക്കുകയും ചെയ്യും എന്നാൽ തലേദിവസം അപ്പത്തിന്റെയും മാവ് തയ്യാറാക്കാൻ മറന്നു പോയവരാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ രാവിലെ എഴുന്നേറ്റ് തയ്യാറാക്കാൻ പറ്റുന്ന അപ്പത്തിന്റെ മാവിന്റെ റെസിപ്പി പരിചയപ്പെടാം. വെറും ഒരു മണിക്കൂർ കൊണ്ട് നിങ്ങൾക്ക് മാവും തയ്യാറാക്കാം അപ്പവും തയ്യാറാക്കാം.
ഇതിനായി ഒരു കപ്പ് അരിപ്പൊടി വറുത്ത അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കാൽ കപ്പ് അരിപ്പൊടിയും ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ കുറുക്കി എടുക്കുക ശേഷം കലക്കിയ അരിമാവും കുറുക്കി വെച്ചിരിക്കുന്ന അരിമാവും ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക .
ശേഷം അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും അര ടീസ്പൂൺ ഒരു ടീസ്പൂൺ പഞ്ചസാരയും അരക്കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും അരച്ച് എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതുകഴിഞ്ഞ് കൃത്യം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക.
ശേഷം തുറന്നു നോക്കൂ വളരെ നല്ലത് പോലെ സോഫ്റ്റ് ആയി പൊന്തി വന്നിരിക്കുന്ന മാവ് നിങ്ങൾക്ക്. അത് കഴിഞ്ഞ് സാധാരണ അപ്പം ഉണ്ടാക്കുന്നതുപോലെ അതിന്റെ ബാൻ ചൂടാക്കി ആവശ്യത്തിന് മാവ് ഒഴിച്ച് ചുറ്റിച്ചെടുക്കുക വെന്തു വരുമ്പോൾ പകർത്തി വയ്ക്കുക. എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈ റെസിപ്പി നിങ്ങൾ ചെയ്തു നോക്കൂ. Credit : Fathimas curry World