Making Of Crispy Wheat Appam : അരിപ്പൊടി ഉപയോഗിച്ചുകൊണ്ട് അരി അരച്ച് മാവ് തയ്യാറാക്കിയിട്ടും എല്ലാവരും അപ്പം ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാൽ ഇനി അവയൊന്നും ഇല്ലെങ്കിൽ കൂടിയും ഗോതമ്പ് പൊടി ഉപയോഗിച്ച് പാലപ്പം തയ്യാറാക്കാം. വളരെ എളുപ്പത്തിലും വളരെ രുചികരവുമായ പാലപ്പം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുക്കാൽ ടീസ്പൂൺ യീസ്റ്റ് എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാരയും കുറച്ച് ചൂടുവെള്ളവും ചേർത്ത് നല്ലതുപോലെ ഇളക്കി മാറ്റി വെക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒന്നേകാൽ കപ്പ് വെള്ളമൊഴിക്കുക ശേഷം ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കുക അതോടൊപ്പം 1/2 കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക.
അരക്കപ്പ് ചോറ് ചേർത്തു കൊടുക്കുക ഒരു ടീസ്പൂൺ പഞ്ചസാര ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് ഈസ്റ്റ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആ മാവ് നല്ലതുപോലെ പൊന്തി വരുന്നതിനായി അടച്ചു മാറ്റി വയ്ക്കുക.
മാവ് നന്നായി പതഞ്ഞു പൊന്തി വന്നതിനുശേഷം അപ്പം ഉണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് മാവൊഴിച്ച് ചുറ്റിച്ചു കൊടുക്കുക. നല്ലതുപോലെ വെന്തു വന്നതിനുശേഷം പകർത്തി വയ്ക്കുക. അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്നതുപോലെ തന്നെ വളരെ രുചികരമായിരിക്കും ഈ ഗോതമ്പ് പാലപ്പവും. Credit : Kannur kitchen