കേരളീയർക്ക് ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് അപ്പം. പുറം നാട്ടിൽ നിന്ന് വരുന്ന വ്യക്തികൾക്കും വളരെ ഇഷ്ടപ്പെട്ട ഒരു പലഹാരം തന്നെയാണ് അപ്പം. ഈയപ്പം ഇനി അരിപ്പൊടി കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാം. ഇതിലേക്ക് തേങ്ങ ചേർക്കുകയേ വേണ്ട. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു കപ്പ് അരിപ്പൊടി ചേർക്കുക.
അതിലേക്ക് ഒരു കപ്പ് ചോറ്, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അടുത്തതായി ഒരു ചെറിയ പാത്രത്തിൽ രണ്ട് ടീസ്പൂൺ പഞ്ചസാര അര ടീസ്പൂൺ ഈസ്റ്റ് എടുത്തു വയ്ക്കുക അതിലേക്ക് അരച്ചു വച്ചിരിക്കുന്ന മാവ് രണ്ട് ടീസ്പൂൺ ചേർത്ത് പഞ്ചസാര അലിയുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക.
അതിനുശേഷം തയ്യാറാക്കിയ മാവിലേക്ക് ഒഴിച്ചുകൊടുത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യമെങ്കിൽ വെള്ളം ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് വെക്കുക. ശേഷം ഒരു നാലുമണിക്കൂർ എങ്കിലും മാവ് പൊന്തി വരാനായി അടച്ചു വയ്ക്കുക.
അതുകഴിഞ്ഞ് മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം അപ്പം ഉണ്ടാക്കുന്ന പാൻ ചൂടാക്കാൻ വയ്ക്കുക. ഒരു മീഡിയം ഫ്ലെയിമിൽ പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ച് ചുറ്റിച്ചു കൊടുക്കുക. ശേഷം അടച്ചു വയ്ക്കുക. അപ്പം പാകമായി വരുമ്പോൾ ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.