Making Of Tasty Lemon Pickle With Out Bitter : നാരങ്ങാ അച്ചാർ വീട്ടിൽ ഉണ്ടാകുമ്പോൾ പലപ്പോഴും സംഭവിച്ചു പോകുന്നതാണ് നാരങ്ങയുടെ കൈപ്പ് ഉണ്ടാകുന്നത് എന്നാൽ നാരങ്ങയുടെ കൈപ്പ് വരാത്ത രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ നാരങ്ങ അച്ചാർ ഉണ്ടാക്കിയെടുക്കാൻ സാധിച്ചാലോ എല്ലാവരും ഇതുപോലെ ഉണ്ടാക്കു. അതിനായി ഒരു കിലോ നാരങ്ങ എടുക്കുക ശേഷം അത് ഭാവിയിൽ വെച്ച് അഞ്ചുമിനിറ്റ് വേവിച്ചെടുക്കുക ശേഷം നാലായി മുറിച്ച് ഒരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒന്നേകാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ചു വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആറ് ഏലക്കായ മൂന്ന് ഗ്രാമ്പു ചേർത്ത് കറക്കുക ശേഷം അര ടീസ്പൂൺ ഉലുവ ഒരു ടീസ്പൂൺ കടുക് എന്നിവ ചേർത്ത് വറുത്തെടുക്കുക ശേഷം പൊടിച്ച് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഒരു കപ്പ് വെളുത്തുള്ളി നല്ലതുപോലെ വറുത്ത കോരി മാറ്റുക ശേഷം മുക്കാൽ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞതും വറുത്തെടുക്കുക അതിലേക്ക് അഞ്ച് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വറുത്ത് കോരി മാറ്റുക
ശേഷം കുറച്ചു കറിവേപ്പിലയും വറുത്തെടുക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക ശേഷം എട്ട് ടീസ്പൂൺ മുളകുപൊടി ചേർത്ത് ഒരു മിനിറ്റ് ഇളക്കിയതിനു ശേഷം തീ ഓഫ് ചെയ്യുക ശേഷം നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക അതോടൊപ്പം തന്നെ വറുത്തു വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി കറിവേപ്പില എന്നിവയും ചേർത്ത് കൊടുക്കുക.
മറ്റൊരു പാത്രത്തിൽ ഒന്നേകാൽ കപ്പ് വിനാഗിരി ചൂടാക്കുക ശേഷം അത് അച്ചാറിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക പൊടിച്ചു വച്ചിരിക്കുന്ന മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ചൂടോടുകൂടിയ മൂന്ന് ടീസ്പൂൺ നല്ലെണ്ണയും ഒഴിച്ചു കൊടുക്കുക ഇത് ഒരാഴ്ച എങ്കിലും അടച്ചു വയ്ക്കേണ്ടതാണ് ശേഷം ഉപയോഗിക്കാം. Credit : Fathimas curry world