Making Of Coconut Fish Curry: തേങ്ങ അരച്ചുവെക്കുന്ന കറികൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഓരോ മലയാളികളും. തേങ്ങ അരച്ച മീൻ കറിയിൽ നല്ല മണവും രുചിയും ഇരട്ടിപ്പിക്കാൻ മീൻ കറി ഇനി ഇതുപോലെ തയ്യാറാക്കു. ഈ മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് മീൻ കറിയിലേക്ക് ആവശ്യത്തിന് ഒന്നര കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക അതോടൊപ്പം ഒരു വലിയ ചുവന്നുള്ളി അരിഞ്ഞ് ചേർക്കുക.
അര ടീസ്പൂൺ പെരുംജീരകം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ജാറിലേക്ക് ഒരു തക്കാളി ചെറുതായി മുറിച്ചിട്ട് ശേഷം വീണ്ടും അരച്ചെടുത്ത് മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷമതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി, രണ്ട് സവാള ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വന്നതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യമായ മുളകുപൊടി ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കുക ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക.
കറി നല്ലതുപോലെ തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക, അതോടൊപ്പം തന്നെ അരച്ചു വച്ചിരിക്കുന്ന തേങ്ങയും ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ മീൻ കറിയിലേക്ക് പുളിക്ക് ആവശ്യമെങ്കിൽ ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി പിഴിഞ്ഞൊഴിക്കാവുന്നതാണ് അല്ലെങ്കിൽ ഒരു മാങ്ങ തോല് കളഞ്ഞ മീഡിയം വലുപ്പത്തിൽ അരിഞ്ഞതിനുശേഷം ചേർത്തു കൊടുക്കുക. ശേഷം മീൻ നല്ലതുപോലെ വേവിക്കുക. ആവശ്യമെങ്കിൽ അടച്ചുവെച്ച് വേവിക്കാവുന്നതാണ്.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. മീൻ വെന്തതിനു ശേഷം ഇറക്കി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കിയതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം രണ്ടു വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ഒരു പകുതി സവാള ചെറുതായി അരിഞ്ഞത് ചേർത്തു മൂപ്പിക്കുക അതോടൊപ്പം അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ചേർത്തു മൂപ്പിച്ചതിനു ശേഷം കറിയിലേക്ക് ഒഴിച്ചുകൊടുക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.