ദീപങ്ങളും പൂക്കളും കൊണ്ട് വീട് അലങ്കരിച്ച് താരരാജാവ്.!! വിനായക ചതുർഥി ആഘോഷിച്ച് മോഹൻലാൽ.| Mohanlal Celebrates Vinayaka Chaturthi.

Mohanlal Celebrates Vinayaka Chaturthi : ആഘോഷങ്ങൾ തന്നെയാണ് മലയാളികളെ എന്നും മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഇന്നിതാ വിനായക ചതുർഥി ദിനം ആഘോഷിക്കുകയാണ് മലയാളികൾ. ഗണപതി ബപ്പാ മോറിയ എന്ന അടിക്കുറിപ്പോടെ വിനായക ചതുർത്തി ദിനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ദീപങ്ങളും പൂക്കളും കൊണ്ട് വീട് അലങ്കരിച്ച് ഗണപതിയുടെ ശില്പം കൈപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്.

മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയ വഴി ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ആരാധകരായുള്ള താരത്തിന്റെ ചിത്രങ്ങളിൽ നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വെള്ള നിറത്തിലുള്ള ജുബ്ബ അണിഞ്ഞ് അരികിൽ ഗണപതിയുടെ വിഗ്രഹം വെച്ച് അതിമനോഹരമായ ചിത്രമാണ് താരത്തിന്റെത്. പാർവതി ദേവിയുടെയും മഹാദേവന്റെയും പുത്രനായ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർഥിയായി എല്ലാവരും ആഘോഷിക്കുന്നത്.

നിരവധി പേരാണ് താരത്തിന് വിനായക ചതുർഥി ആശംസകള്‍ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മോഹൻലാലിൻറെ പുതിയ വർക്ക് ഔട്ട് വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. അതിൽ ഒരു മാറ്റവും കൂടാതെ താരത്തിന്റെ പുതിയ വിനായക ചതുർഥിയുടെ ചിത്രങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ഇപ്രാവശ്യം ഓഗസ്റ്റ് 31നാണ് വിനായക ചതുർഥി.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയാണ് താരം ചെയ്തുകൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ മോഹൻലാൽ ആദ്യമായ് സംവിധാനം ചെയുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂർത്തീകരണ തിരക്കിലാണ് അദ്ദേഹം. തിരക്കുകൾക്കിടയിലും ആഘോഷങ്ങൾക്കായ് താരം സമയം കണ്ടെത്താറുണ്ട്. നിരവധി സിനിമകളാണ് ഇനിയും ചെയ്യാൻ ഉള്ളത്. താര രാജാവായ മോഹൻലാലിന്റെ സിനിമാ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Leave a Reply

Your email address will not be published. Required fields are marked *