പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താര കല്യാൺ!! ആരോഗ്യം വീണ്ടെടുത്ത് ഗംഭീര തിരിച്ചുവരവ് നടത്തി താരം

പരിചയപ്പെടുത്തലുകളുടെ ആവശ്യം ഇല്ലാത്ത താരമാണ് നടി താര കല്യാൺ. സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ ഈ നടിയെ ഇരുകയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. 90 തൊട്ട് സിനിമ സീരിയൽ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന താരാ കല്യാൺ ഇന്നും അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. ഒരു അഭിനയത്രി എന്നതിനൊപ്പം തന്നെ നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് താര കല്യാൺ.

അഭിനയത്തെയും ഡാൻസിനെയും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം രണ്ടും ഒരുമിച്ചു തന്നെ കൊണ്ടുപോകാൻ ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം വളരെ സജീവമായ താരാ കല്യാൺ പങ്കുവെക്കുന്ന ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ് കൂടി വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവയ്ക്കുന്നത് കൊണ്ട് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ കുടുംബത്തിന്റെ വാർത്തകളും ചിത്രങ്ങളും എല്ലാം ആരാധകരിലേക്ക് വളരെ വേഗം തന്നെ എത്തിപ്പെടാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നതാണ് താര കല്യാൺ പങ്കുവെച്ച പുതിയ ചിത്രങ്ങൾ. വിജയദശ്മിയോട് അനുബന്ധിച്ച് എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരാ കല്യാൺ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നത്. ദേവി രൂപത്തിലും ഭാവത്തിലും നിൽക്കുന്ന താരാ കല്യാണിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സെക്കന്റുകൾക്കുള്ളിൽ ആണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റിയത്.

നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ചിത്രങ്ങൾ അടിപൊളിയായിട്ടുണ്ട് എന്നും, വളരെയധികം ചൈതന്യം തുളുമ്പുന്നതാണെന്നും കമന്റ്കളിലൂടെ ആരാധകർ അറിയിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് താര കല്യാണിന് തൊണ്ടയിൽ ശസ്ത്രക്രിയ നടത്തിയത്. ഇപ്പോഴിതാ താരം പൂർവാധികം ആരോഗ്യം വീണ്ടെടുത്ത് മലയാളി പ്രേക്ഷകർക്ക് മുമ്പിൽ എത്തുകയാണ്. വീണ്ടും ഈ നടിയെ പഴയതുപോലെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *