ആരോഗ്യം വീണ്ടെടുത്ത് ആരാധകരുടെ മുന്നിൽ താര കല്യാൺ!! തിരിച്ചുവരവ് ഗംഭീരമാക്കി മകൾ സൗഭാഗ്യയും.

മലയാളി പ്രേക്ഷകരുടെ ഇഷ്ടകുടുംബങ്ങളിൽ ഒന്നാണ് താര കല്യാണിന്റേത്. ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏവരും വളരെ സന്തോഷത്തോടെയാണ് കാത്തിരിക്കാറുള്ളത്. മകൾ സൗഭാഗ്യയും താര കല്യാണിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റുഡന്റും മരുമകനുമായ അർജുനും ഈ ദമ്പതികളുടെ മകൾ ആയ സുധാപ്പുവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ കുടുംബത്തിന്റെ വാർത്ത എപ്പോഴും മലയാളികൾ അറിയാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ ഈ താരകുടുംബം ഇപ്പോൾ പുതിയ ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്. ഇത്തവണ താരാ കല്യാൺ ആണ് പേരകുട്ടി ആയ സുദർശനയുമായുള്ള ചിത്രങ്ങൾ ഏറെ സന്തോഷത്തോടെ പോസ്റ്റ് ചെയ്യുന്നത്. നവരാത്രിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കാണ് ഈ കുടുംബം ഒരുക്കങ്ങൾ തുടങ്ങുന്നത്. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഈ കുടുംബം ഏറെ സന്തോഷത്തോടെ പുതിയ ആഘോഷത്തിന് ആയുള്ള തയ്യാറെടുപ്പുകൾക്ക് നടത്തുകയാണ്.

ഏതൊരു ആഘോഷവും വളരെ സന്തോഷത്തോടെ കുടുംബം ഒന്ന് ചേർന്ന് നടത്തുകയും ഒപ്പം തന്നെ ഫാമിലിയായി കാണുന്ന ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.ആഘോഷങ്ങൾക്കു മുന്നോടിയായി ഉള്ള ഈ കുടുംബത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൊച്ചു ബേബിയും താര കല്യാണും ഒന്നിച്ചുള്ള നിമിഷങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുധാപ്പു വളരെ സുന്ദരിയായാണ് ചിത്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് താര കല്യാൺ തൊണ്ടയിലെ അസുഖം മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നത്. തുടർന്ന് ശസ്ത്രക്രിയ നടത്തി വീണ്ടും പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരുകയും ചെയ്യുന്നു.എന്നാൽ ചിത്രങ്ങളിൽ ശസ്ത്രക്രിയയുടെ പാടുകൾ വ്യക്തമായി തന്നെ കാണാൻ പറ്റുന്നുണ്ട്. ഇത്രയും ദിവസം അമ്മ താരാ കല്യാണിനെ നോക്കാൻ മകൾ സൗഭാഗ്യ കൂടെത്തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു സൗഭാഗ്യ വീട്ടിലേക്ക് പോയത് ഇതും വീഡിയോ ആക്കി ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഈ കുടുംബത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *