സുദർശനയെ പിരിയാനാകാതെ താര കല്യാൺ!! വളരെ ദുഖത്തോടെ പൊട്ടിക്കരഞ്ഞ് താരം.

താര കല്യാണിനെയും കുടുംബത്തെയും അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായതുകൊണ്ട് തന്നെ ഈ കുടുംബത്തിന്റെ ഏതൊരു വിശേഷങ്ങളും വളരെ വേഗത്തിൽ ജനങ്ങൾക്കിടയിൽ എത്തിപ്പെടാറുണ്ട്. താരാ കല്യാണും സൗഭാഗ്യയും, അർജുനും, സുദർശന മോളും എല്ലാം ഒന്നിച്ച് എത്തുന്ന ഏതൊരു നിമിഷങ്ങളും ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. സിനിമകളിലും സീരിയലും ഒന്നും അഭിനയിച്ചില്ലെങ്കിലും മലയാളികൾ ഇത്രമാത്രം സ്നേഹിക്കുന്നു എന്നതിന് തെളിവാണ് സൗഭാഗ്യയും മകളായ സുദർശനയും.

ഈ കുടുംബത്തിന്റെ ഏതൊരു വാർത്തയും അറിയാൻ ഏറെ ആകാംക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്. അത്തരത്തിൽ സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. സൗഭാഗ്യയും അർജുനും ഒരു ടിവി സീരിയലിൽ അഭിനയിക്കുന്നത് കൊണ്ട് തന്നെ ഇവരുടെ മകളായ സുദർശനയെ നോക്കാൻ ആരുമില്ല എന്ന് പറയുമ്പോൾ താരാ കല്യാൺ സുദർശന മോൾക്ക് വേണ്ടി തന്റെ ഒരു ദിവസം മാറ്റി വയ്ക്കുകയാണ്.

ഞാനിവിടെ ഒറ്റയ്ക്കാണെന്നും അതുകൊണ്ടുതന്നെ സുധാപ്പുവിനെ കൊണ്ടുവരാനും പറയുന്നുണ്ട്. വളരെ സന്തോഷത്തോടെ താര കല്യാൺ സുദർശനയും ഒന്നിച്ച് ഒരു ദിവസം ചെലവഴിക്കുകയും ചെയ്യുന്നുത് യൂട്യൂബിലൂടെ പങ്കുവെചിരുന്നു. അതിന് പിന്നാലെയുള്ള സൗഭാഗ്യയുടെ പുതിയ വീഡിയോ ആണ് ആരാധകരെ ഏറെ വിഷമത്തിൽ ആക്കുന്നത്. ഒരുപാട് സമയം സുദർശനയോടൊപ്പം ചെലവഴിക്കുകയും പെട്ടന്ന് അർജുൻ സുധാപ്പൂനെ തിരിച്ചുകൊണ്ടു പോവുകയാണ് എന്നറിയുമ്പോൾ ഒരുപാട് ദുഃഖത്തോടെ കരയുകയും ചെയ്യുന്ന വീഡിയോ ആണ് സൗഭാഗ്യ പോസ്റ്റ്‌ ചെയുന്നത്.

സുദർശനയെ അർജുനെ ഏൽപ്പിച്ചു കൊടുത്തതിനുശേഷം വീണ്ടും കാറിനുള്ളിൽ കയറുകയും പേരക്കുട്ടിയെ മടിയിൽ വച്ച് കൊഞ്ചിക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു പെൺകുട്ടിയുടെ അമ്മയാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ഒരു അമ്മയുടെ പെൺകുട്ടിയാണെങ്കിൽ ഇത് നിങ്ങൾക്ക് മനസ്സിലാകും എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഒരു നിമിഷമെങ്കിലും കണ്ണോന്ന് നിറഞ്ഞുപോകും ഈ അമ്മ മകൾ ബന്ധം കാണുമ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *