Making Of Tasty Carrot Curry : കാരറ്റ് ഉപയോഗിച്ചുകൊണ്ട് വളരെയധികം കറി തയ്യാറാക്കി എടുത്താലോ രാവിലെ ബ്രേക്ക്ഫാസ്റ്റ് ഇതുതന്നെയായാലും അതിനെ കിടിലൻ കോമ്പിനേഷൻ ആയിരിക്കും കൂടാതെ കഴിക്കാനും നല്ല കിടിലൻ കോമ്പിനേഷൻ ആയിരിക്കും എല്ലാവരും ഇതുപോലെ ഒരു പ്രാവശ്യമെങ്കിലും തയ്യാറാക്കി നോക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 200 ഗ്രാം ക്യാരറ്റ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം 10 വെളുത്തുള്ളി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക അതുകഴിഞ്ഞ് വച്ചിരിക്കുന്ന ക്യാരറ്റ് രണ്ട് പച്ചമുളക് അരിഞ്ഞത് ആവശ്യത്തിന് വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. അതേസമയം ഒരുമിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് അല്ലെങ്കിൽ കുറച്ചു തേങ്ങാക്കൊത്തുകൾ ഇട്ടുകൊടുക്കുക.
ശേഷം അര ടീസ്പൂൺ ജീരകം കാൽ ടീസ്പൂൺ കുരുമുളക് കാൽ ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി മുക്കാൽ കപ്പ് വെള്ളം നന്നായി അരച്ചെടുക്കുക ക്യാരറ്റ് നന്നായി വെന്തു വന്നു കഴിയുമ്പോൾ അതിലേക്ക് ഈ അരപ്പ് ചേർത്ത് കൊടുക്കുക ശേഷം കറിയിലേക്ക് ആവശ്യമായ വെള്ളവും ചേർത്ത് കൊടുക്കുക.
ചെറുതായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ചെറുതായി ചൂടായി വരുമ്പോൾ ഇറക്കി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് മൂന്ന് വറ്റൽ മുളക് കറിവേപ്പില രണ്ടു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് വറുത്തെടുത്തതിനുശേഷം കറിയിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. Credit : Shamees