വിശപ്പില്ലായ്മ, അസിഡിറ്റി എന്നീ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? ഈ ഭക്ഷണം കഴിച്ചു നോക്കൂ പൂർണ്ണമായും മാറിക്കിട്ടും…

ഇന്ന് നിരവധി ആളുകൾ നേരിടുന്ന പ്രശ്നമാണ് വയറിനുണ്ടാകുന്ന അസ്വസ്ഥത. ആമാശയത്തിന്റെ അവസ്ഥ മോശമായി തീരുമ്പോഴാണ് വയറിന് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്നത്. വയറിൻറെ ആരോഗ്യം ശരിയല്ലെങ്കിൽ ഉണ്ടാവുന്ന ആദ്യത്തെ പ്രശ്നമാണ് ഗ്യാസ് അഥവാ അസിഡിറ്റി. ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നം കൂടിയാണിത്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ ആരോഗ്യ പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു.

ഇതിനുള്ള പ്രധാന കാരണം ആമാശയത്തിന്റെ മോശം അവസ്ഥയാണ്. വയറുവേദന, വിശപ്പില്ലായ്മ, വയറു ചേർത്തുവരുക, നെഞ്ചിരിച്ചൽ, മലബന്ധം, വാതരോഗങ്ങൾ, ഉറക്കമില്ലായ്മ, മോണ വീക്കം, പേശികൾക്ക് ഉണ്ടാകുന്ന കോച്ചി പിടുത്തം തുടങ്ങിയവയെല്ലാം ആമാശയ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നവയാണ്. എത്ര ഇഷ്ടപ്പെട്ട ഭക്ഷണം മുൻപിൽ കൊണ്ടുവെച്ചാലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് ആമാശയെ പ്രശ്നത്തിന്റെ തുടക്കം.

വിശപ്പ് അനുഭവപ്പെടാത്ത ഈ അവസ്ഥ ഭക്ഷണം കഴിക്കാതെ ആകുമ്പോൾ കൂടുതൽ വഷളാകുന്നു. ചിലർക്ക് എന്ത് കഴിച്ചാലും ഗ്യാസിന്റെ പ്രശ്നം ഉണ്ടാവാറുണ്ട് അത് ആമാശയത്തിന്റെ ആരോഗ്യം കുറയുന്നതിന്റെ ലക്ഷണമാണ്. ഇടയ്ക്കിടയ്ക്ക് മാറിവരുന്ന മലബന്ധവും വയറിളക്കവും ആമാശയത്തിന്റെ ആരോഗ്യത്തെയാണ് ചൂണ്ടി കാണിക്കുന്നത്. ചില ആളുകൾക്ക് ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകാൻ തോന്നാറുണ്ട് അതും ആമാശയത്തിന്റെ ആരോഗ്യക്കുറവിനെ സൂചിപ്പിക്കുന്നു.

ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ നമ്മൾ ഭക്ഷണകാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അമിതമായ ഭക്ഷണം ഒഴിവാക്കുക, വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക, വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക, എല്ലാദിവസവും ഒരേസമയം കഴിക്കുക, ഭക്ഷണം ചൂടോടുകൂടി കഴിക്കാൻ പരമാവധി ശ്രദ്ധിക്കുക, ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, പ്രൊബയോട്ടിക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.