എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം കുറച്ച് റവ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ഉപ്പുമാവ് ഉണ്ടാക്കി ബാക്കിവരുന്ന കുറച്ച് റവ കൊണ്ട് എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് നിങ്ങളുടെ കയ്യിൽ എത്രയാണോ റവ എടുക്കാൻ ഉള്ളത് അത് ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ വറുത്തെടുക്കുക.
ചെറിയ തീയിൽ വെച്ച് വറുത്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. റവ പാകമാകുമ്പോൾ പകർത്തി വയ്ക്കുക. അടുത്തതായി അതിലേക്ക് ഒരു ടീസ്പൂൺ കൂടി ചേർത്ത് ചൂടാക്കി എടുക്കുക. ശേഷം കുറച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക പാനിലേക്ക് മൂന്ന് ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. അതിനുശേഷം റവയിലേക്ക് ആവശ്യമായ അളവിൽ വെള്ളം ചേർത്ത് കൊടുക്കുക.
അതിനുശേഷം നന്നായി തിളപ്പിക്കുക. വെള്ളം നല്ലതുപോലെ തിളച്ചു വന്നതിനുശേഷം അതിലേക്ക് ആവശ്യമെങ്കിൽ മാത്രം ഫുഡ് കളർ ചേർത്തു കൊടുക്കുക. ഇല്ലെങ്കിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്താലും മതി. ശേഷം വീണ്ടും നന്നായി തിളപ്പിക്കുക. അതിലേക്ക് വറുത്തു വച്ചിരിക്കുന്ന റവ ചേർത്തു കൊടുക്കുക. അതിനുശേഷം കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. വെള്ളമെല്ലാം റവയിലേക്ക് ചേർന്ന് നന്നായി വറ്റി വരുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക.
ശേഷം വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പഞ്ചസാര എല്ലാം അലിഞ്ഞു വീണ്ടും ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം വറുത്ത് വച്ചിരിക്കുന്ന അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. റവ നല്ലതുപോലെ പാകമായി വന്നതിനു ശേഷം ഇറക്കിവെക്കുക. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ചു നെയ്യ് തടവി കൊടുക്കുക. അതിലേക്ക് തയ്യാറാക്കി വെച്ച കേസരി പകർത്തി അല്പസമയം മാറ്റിവയ്ക്കുക. ചൂടാറിയതിനു ശേഷം രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.