പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി ഷോകളിലൂടെ മലയാളികൾക്ക് മുമ്പിൽ വന്ന ഈ നടനെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. എത്ര വലിയ ജനക്കൂട്ടത്തെയും തന്റെ കോമഡിയിലൂടെയും വാക്ക് ചാതുര്യത്തിലൂടെയും കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു. പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത് മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തി. വളരെ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ സുരാജ് ഇപ്പോൾ സിനിമ മേഖലയിലെ ഏറ്റവും തിരക്കുള്ള നടൻ ആയി മാറി എന്ന് പറയാം.
രസികൻ, അച്ചുവിന്റെ അമ്മ, ബസ് കണ്ടക്ടർ എന്നീ സിനിമകളിൽ ആരംഭിച്ച സുരാജിന്റെ അഭിനയജീവിതം വളരെ പെട്ടെന്ന് തന്നെ ഇന്നീ കാണുന്ന നിലയിൽ എത്താൻ സഹായിച്ചു. ഓരോ സിനിമകൾ കഴിയുംതോറും താരം തന്റെ അഭിനയത്തിന്റെ ഗംഭീര പ്രകടനം കാഴ്ചവെച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. തന്റെ കഠിന പ്രയത്നങ്ങളിലൂടെയും പരിശ്രമത്തിലൂടെയും നിരവധി അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തു. മലയാളികളുടെ പ്രിയ നടനായ സുരാജിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാറുണ്ട്.
അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് സുരാജിന്റെ ഏറ്റവും ഇളയ മകളായ ഹൃദയയുടെ ചിത്രങ്ങളും വീഡിയോകളും. കഴിഞ്ഞ ദിവസങ്ങളിൽ ഗുരുവായൂർ അമ്പലത്തിൽ വച്ച് ഹൃദ്യയുടെ അരങ്ങേറ്റം നടത്തുകയും ഏറെ സന്തോഷത്തോടെ അരങ്ങേറ്റം കാണാൻ അമ്പലത്തിൽ എത്തുകയും ചെയ്തിരുന്നു. വളരെ ചെറിയ നാൾ മുതൽ ഡാൻസ് അഭ്യസിക്കാൻ തുടങ്ങിയ ഹൃദയയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഗുരുവായൂരിൽ വെച്ച് അരങ്ങേറ്റം നടത്തണമെന്ന്.
സുരാജ് തന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച് മകളുടെ അരങ്ങേറ്റം കാണാൻ എത്തുകയും ഫോണിൽ അതീവ സന്തോഷത്തോടെ മകളുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നത് കാണാം. മകളുടെ ഡാൻസ് കഴിഞ്ഞ ഉടനെ ആനന്ദ കണ്ണീരിൽ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും കാണാൻ സാധിക്കും. ഒട്ടനേകം ആരാധകരുള്ള ഒരു നടനാണ് സുരാജ് അതുകൊണ്ടുതന്നെ താരത്തിന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ സെക്കന്റുകൾക്കുള്ളിൽ ആണ് ആരാധകർ വൈറലാക്കി മാറ്റിയത്. കൂടാതെ താരത്തിന്റെ മകൾക്ക് ആശംസകളും ആരാധകർ അറിയിക്കുന്നു.