കിടിലൻ ലുക്കിൽ പ്രിത്വിക്കൊപ്പം സുപ്രിയ!! ചിത്രങ്ങൾ വൈറലാക്കി ആരാധകരും.

മലയാളികൾക്ക് സുപരിചിതരായ താര ദമ്പതികളാണ് പൃഥ്വിരാജ് സുപ്രിയ എന്നിവരുടെത്. ഈ താര കുടുംബത്തിന്റെ ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. മലയാളി പ്രേക്ഷകർ അത്രമാത്രം ഈ കുടുംബത്തെ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ഇവരുടെ ഏതൊരു ചിത്രവും വിശേഷങ്ങളും ആരാധകർ വളരെ വേഗം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റെടുക്കുന്നത്. സിനിമാ മേഖലയിൽ വളരെ തിരക്കുള്ള നടനാണ് പൃഥ്വിരാജ്. സുപ്രിയയും ഒട്ടും മോശമല്ല.

അഭിനയരംഗത്ത് ഇല്ലെങ്കിലും നിർമ്മാണ മേഖലയിലൂടെ സിനിമ രംഗത്ത് സജീവമായി തുടരുകയാണ്. സുപ്രിയയും പൃഥ്വിരാജും ഒരുമിച്ച് എത്തുന്ന ഏതൊരു നിമിഷങ്ങളും വളരെ പെട്ടെന്ന് ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ ഇവരുടെ സുഹൃത്തായ ഐയ്പ്പ് എന്ന വ്യക്തി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. പൃഥ്വിരാജ് സുപ്രീയ ദമ്പതികൾ തങ്ങളുടെ അവധി ആഘോഷിക്കാൻ ലണ്ടനിലേക്ക് പോവുകയും പിന്നീട് ഇദ്ദേഹത്തെ കണ്ടുമുട്ടുകയും ചെയ്യുന്നു.

തുടർന്ന് ഭക്ഷണം കഴിക്കുകയും ഒന്നിച്ച് ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ ഈ മനോഹരമായ ചിത്രങ്ങൾ ഇദ്ദേഹം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്. ചിത്രങ്ങൾ പുറത്തു വന്നതോടെ ധാരാളം കമന്റുകളും ലൈക്കുകളും ആണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു മലയാളികളുടെ പ്രിയങ്കരനായ ഈ യുവ നടന്റെ പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ എല്ലാം ഓളം സൃഷ്ടിച്ച വാർത്തയായിരുന്നു താരത്തിന്റെ പിറന്നാൾ.

ധാരാളം താരങ്ങളും ഒപ്പം തന്നെ ആരാധകരും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു. മലയാളികളുടെ പ്രിയങ്കരനായത് കൊണ്ട് തന്നെ ഈ താരത്തിന്റെ പുതിയ വിശേഷങ്ങൾക്കായി മലയാളികൾ കാത്തിരിക്കാറുണ്ട്. അത്തരത്തിൽ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായാണ് പ്രിത്വി എത്തുന്നത്. സലാർ എന്ന തെലുങ്ക് ത്രില്ലർ സിനിമയിൽ പ്രഭാസിനൊപ്പം നടൻ പൃഥ്വിരാജും എത്തുന്നു എന്നായിരുന്നു അത്. ഇരുവരുടെയും ഒന്നിച്ചുള്ള ഈ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായണ് മലയാളികൾ ഇപ്പോൾ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Iype A (@iype)

Leave a Reply

Your email address will not be published. Required fields are marked *