വിവാഹ വേദിയിൽ പ്രേക്ഷകശ്രദ്ധ നേടി സുഹൃത് സംഗമം!! വധുവരന്മാർക്ക് അനുഗ്രഹം നൽകി താരങ്ങളും കുടുംബവും.

മലയാള സിനിമയിലെ യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ച ഹൃദയം സിനിമയുടെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യനും ബിസിനസ്കാരിയായ അദ്വൈതയും വിവാഹിതരായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ഏവരെയും അമ്പരിപ്പിക്കുന്ന രീതിയിൽ വളരെ ആർഭാടത്തോടെ ആണ് വിവാഹ ചടങ്ങുകൾ നടത്തിയത് ഇതിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് വധു വരന്മാർ വിവാഹ വേദിയിൽ എത്തുന്നത്.

വളരെ ആഭരണ വിഭൂഷിതയായി അതിസുന്ദരിയായാണ് അദ്വൈത വിവാഹ ചടങ്ങുകൾക്കായി എത്തുന്നത്. ബ്രാഹ്മണ രീതിയിൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. അച്ഛന്റെ മടിയിലിരുന്ന് പാരമ്പര്യ രീതിയിൽ താലി കെട്ടുകയും ചടങ്ങുകൾ നടത്തുകയും ചെയുന്നുണ്ട്. ഇവരുടെ വിവാഹത്തിന് നിരവധി താരങ്ങൾ വന്നെത്തുകയും ചെയ്തു. ശ്രീനിവാസനും ഭാര്യ വിലാസിനിയും കുടുംബവും മൊത്തവും വിശാഖിന്റെ വിവാഹത്തിന് സാന്നിധ്യം അറിയിച്ചിരുന്നു.

ഒപ്പം തന്നെ വിവാഹത്തിന് ലാലേട്ടനും ചടങ്ങുകൾ എത്തിയത് പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയായിരുന്നു എന്ന് പറയാം. ഒരുപാട് നാളുകൾക്കു ശേഷം ലാലേട്ടനും ശ്രീനിവാസനും ഒന്നിച്ചു കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ. വിശാഖിന്റെയും അദ്വൈതയുടെയും വിവാഹത്തിന് സാക്ഷികൾ ആകാൻ ഇരുവരും എത്തുന്നത് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയിരുന്നു. ശ്രീനിവാസൻ അസുഖങ്ങൾ മൂലം ഒരുപാട് നാൾ ആശുപത്രിയിലായിരുന്നു. ഈ അടുത്താണ് പൊതുവേദികളിലേക്ക് കടന്നുവരുന്നത് എന്നു പറയാം.

ലാലേട്ടന്റെയും ശ്രീനിവാസിന്റെയും നല്ല നിമിഷങ്ങൾ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. കഴിഞ്ഞ ദിവസങ്ങളിൽ ഈ വധു വരന്മാരുടെ ഹൽദി ആഘോഷം ആരാധകർ ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ചിത്രങ്ങളെല്ലാം പുറത്തുവന്നതോടുകൂടി സെക്കൻഡുകൾക്കുള്ളിൽ ആണ് നിരവധി ലൈക്കുകളും കമന്റുകളും ലഭിക്കുന്നത്. കൂടാതെ ഒട്ടനേകം പേരാണ് അദ്വൈതക്കും വിശാഖിനും വിവാഹാശംസകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *