മുതുമുത്തശ്ശിയുടെ പാട്ട് കേട്ട് കിടക്കുന്ന സുധാപ്പു!! വിഡിയോ കണ്ട് ക്യൂട്ട് എന്ന് പറഞ്ഞ് ആരാധകർ.

മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമായ താര കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. ഈ കുടുംബത്തിലെ ഏവരും മലയാളികളുടെ ഇഷ്ട താരങ്ങളായതുകൊണ്ട് തന്നെ ഇവരുടെ ഏതൊരു വാർത്തയും അറിയാൻ ഏറെ ആകാംക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കാറുള്ളത്. സിനിമകളിലൂടെ മലയാളികളുടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതാണ് താര കല്യാണിന്റെ അമ്മ സുഭലക്ഷ്മി. മകളായ താര കല്യാണും പേരക്കുട്ടിയായ സൗഭാഗ്യയും ഒട്ടും മോശക്കാരല്ല.

തങ്ങളുടേതായ കഴിവ് തെളിയിച്ച് ആരാധകരുടെ ഹൃദയം കീഴടക്കാൻ ഈ കുടുംബത്തിന് സാധിച്ചു എന്ന് പറയാം. നിരവധി ആരാധകരാണ് ഈ കുടുംബത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ ഇസോഷ്യൽ മീഡിയയിൽ സജീവമായ ഈ കുടുംബത്തിന്റെ ഏതൊരു വിശേഷവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആരാധകർക്കിടയിൽ വളരെ വേഗത്തിൽ എത്താറുണ്ട്. ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളുമായാണ് ആരാധകർക്ക് മുമ്പിൽ എത്തുന്നത്.

സുദർശനയുടെയും സൗഭാഗ്യയുടെ അമ്മമ്മയായ സുബ്ബാലക്ഷ്മിയമ്മയുടെയും മനോഹരമായ ദൃശ്യങ്ങളാണ് സൗഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. സുദർശനയും മുതുമുത്തശ്ശിയും ഒന്നിച്ച് സമയം ചെലവഴിക്കുന്ന ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സുബ്ബാലക്ഷ്മിയമ്മ പേരക്കുട്ടിയായ സുദർശനയ്ക്ക് പാട്ടുപാടി കൊടുക്കുകയും മടിയിൽ കിടത്തി താലോലിക്കുകയും ചെയുന്നുണ്ട്.

മുതുമുത്തശ്ശിയുടെ സംസാരവും പാട്ടും എല്ലാം കേട്ട് വളരെ ശാന്തമായി മുതുമുത്തശ്ശിയുടെ മടിയിൽ കിടക്കുകയാണ് സുദർശന. ഈ വീഡിയോ സൗഭാഗ്യ പങ്കുവെച്ചതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഇതുപോലൊരു കുടുംബത്തെയും മുത്തശ്ശിയേയും കിട്ടാൻ ഭാഗ്യം വേണെന്നും, സുധാപ്പു ഒത്തിരി ഭാഗ്യവതി ആണെന്നും, ഇങ്ങനൊക്കെ അനുഭവിക്കാനും വേണം ഒരു ഭാഗ്യം എന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നുണ്ട്. ഇവരുടെ ഈ ക്യൂട്ട് വീഡിയോക്ക് ഒട്ടനേകം പേരാണ് ലൈക്കുകൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *