കറപിടിച്ച ക്ലോസറ്റും ടൈലുകളും ഇരുമ്പൻ പുളി കൊണ്ട് ക്ലീൻ ചെയ്യാം,100% റിസൾട്ട് കിട്ടും…

പലപ്പോഴും നമ്മൾ വെറുതെ കളയുന്ന ഒന്നാണ് ഇരുമ്പൻപുളി. ഇത് ഉപയോഗിച്ച് നല്ലൊരു സൊലൂഷൻ തയ്യാറാക്കാൻ കഴിയും. അതെങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. എത്രയോ പഴുത്ത ഇരുമ്പൻപുളി നമ്മൾ വെറുതെ കളയാറുണ്ട് എന്നാൽ അത് ഉപയോഗിച്ച് പല കാര്യങ്ങളും നമുക്ക് വീട്ടിൽ ചെയ്യാവുന്നതാണ്. സൊലൂഷൻ തയ്യാറാക്കുന്നതിനായി നമ്മുടെ വീട്ടിലുള്ള ഇരുമ്പൻ പുളി കുറച്ചു പറിച്ചെടുക്കുക.

ഒരു മിക്സിയുടെ ജാറിലേക്ക് അത് ഇട്ടുകൊടുത്തതിനു ശേഷം കുറച്ചു ഉപ്പ് കൂടി ചേർത്ത് കൊടുക്കണം. ഇവ രണ്ടും നന്നായി അരച്ചെടുത്ത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഒരു പാത്രത്തിലാക്കി ഗ്യാസ് അടുപ്പിൽ വച്ച് ചെറുതായി ചൂടാക്കി കൊടുക്കണം. അതിലേക്ക് കുറച്ചു വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്തു കൊടുക്കണം. പിന്നീട് കടയിൽ നിന്നും വാങ്ങിക്കുന്ന ഏതെങ്കിലും ഒരു ലിക്വിഡ് കൂടി അതിൽ ചേർത്ത് കൊടുത്താൽ നല്ലവണ്ണം പതഞ്ഞു കിട്ടും.

അത് തികച്ചും ഓപ്ഷനിൽ മാത്രമാണ് ആവശ്യമുള്ളവർക്ക് മാത്രം അത് ഉപയോഗിച്ചാൽ മതി. ബാക്കിയുള്ളവർ ചേർത്ത് ക്ലീൻ ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്. വിനാഗിരിയും ബേക്കിംഗ് സോഡയും ചേർക്കുന്നതിലൂടെ ദുർഗന്ധം ഇല്ലാതാവുകയും നല്ല സുഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ഈ ലിക്വിഡ് ഒരു കുപ്പിയിലേക്ക് മാറ്റിയതിനു ശേഷം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.

കറ പിടിച്ച ടൈലുകളും പാത്രങ്ങളും ക്ലോസറ്റ് കഴുകുവാൻ ഇവ ഉപകാരപ്രദമാകും. ഫ്ലോർ ടൈലുകളിൽ ഉപയോഗിക്കുമ്പോൾ ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു കൂടി എടുക്കേണ്ടതുണ്ട് അല്ലെങ്കിൽ അവയിലുള്ള സോപ്പിന്റെ അംശം തെന്നി വീഴുന്നതിന് കാരണമാകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.