താര രാജാവിന് ഒപ്പമുള്ള ചിത്രങ്ങളുമായി ശ്രീവിദ്യ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

മലയാളികൾക്ക് പരിജയപെടുത്തലുകൾ ആവശ്യം ഇല്ലാത്ത നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. നവാഗതനായ ജീവൻ ദാസ് സംവിധാനം ചെയ്ത ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെ മലയാളികൾക്ക് മുൻപിൽ എത്തിയ താരമാണ് ശ്രീവിദ്യ. തുടർന്നു ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ നൈറ്റ് ഡ്രൈവ് തുടങ്ങി ഏതാനും സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളി പ്രേക്ഷകരുടെ ആകർഷിക്കാനായില്ല. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാൻ താരത്തിന് ആയത് എന്ന് പറയാം.

തുടർന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഈ ഷോയിൽ വന്നതിനുശേഷം വളരെ പെട്ടെന്നാണ് ശ്രീവിദ്യ നിരവധി ആരാധകരെ സ്വന്തമാക്കിയത്. പിന്നീട് അങ്ങോട്ട് ശ്രീവിദ്യയുടെ ലൈഫ് ചെയ്ഞ്ചിങ് മൊമെന്റ് ആയിരുന്നു എന്ന് പറയാം. മലയാളികളുടെ പ്രിയങ്കരിയായി മാറിയപ്പോൾ മുതൽ താരത്തിന്റെ ഏതൊരു വിശേഷവും വളരെ വേഗത്തിൽ തന്നെ ആരാധകർക്കിടയിൽ എത്തിച്ചേരാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് ശ്രീവിദ്യ പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ. താര രാജാവായ മമ്മൂട്ടിക്ക് ഒപ്പമുളള വളരെ മനോഹരമായ നിമിഷങ്ങളാണ് വീഡിയോ ആക്കി ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ. പിണക്കം ഇതായിരുന്നു. ഇണക്കവും ഇതുതന്നെയായിരുന്നു. എന്ന അടിക്കുറിപ്പും ആയാണ് മമ്മുക്കക്ക് ഒപ്പമുള്ള ചിത്രങ്ങൾ ശ്രീവിദ്യ പോസ്റ്റ് ചെയ്യുന്നത്.

ശ്രീവിദ്യയുടെയും മമ്മൂട്ടിയുടെയും ചിത്രങ്ങൾ പുറത്തുവന്നതോടുകൂടി ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. മമ്മൂക്കയുടെയും ശ്രീവിദ്യയുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ശ്രീവിദ്യയുടെ ഭാഗ്യമാണ് മമ്മൂക്കക്കൊപ്പം ചിത്രങ്ങൾ എടുക്കാൻ പറ്റിയത് എന്നും, വീഡിയോയിൽ ജഗദീഷേട്ടൻ എന്താണ് ചെയ്യുന്നത് എന്നും കമ്മന്റ്കളിലൂടെ ആരാധകർ ചോദിക്കുന്നുണ്ട്. ഒട്ടനവധി പേരാണ് ശ്രീവിദ്യയുടെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *