ഭാവി വധുവിനൊപ്പം പിറന്നാൾ ആഘോഷം നടത്തി ശ്രീനാഥ്‌!! ചിത്രങ്ങൾ പങ്കുവെച്ച് താരം.

ഒരു കാലത്ത് മലയാളികളെ ഹരം കൊള്ളിപ്പിച്ച റിയാലിറ്റി ഷോ ആണ് ഐഡിയ സ്റ്റാർ സിംഗർ. ഇതിലൂടെ മലയാളികൾക്കു മുമ്പിൽ എത്തിയവരാണ് ഇന്ന് കാണുന്ന പല ഗായിക ഗായകന്മാർ. അത്തരത്തിൽ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരാളാണ് ശ്രീനാഥ് ശിവശങ്കർ. ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് മുൻപിൽ എത്തുകയും വളരെ നല്ല ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ മനം കവരാനും താരത്തിന് സാധിച്ചു. ശ്രീനാഥ്‌ ഇപ്പോൾ മലയാളത്തിലെ യുവ ഗായകനും സംഗീത സംവിധായകനുമായാണ് ആരാധകർക്ക് മുമ്പിൽ എത്തുന്നത്.

റിയാലിറ്റി ഷോ അവസാനിക്കുമ്പോഴും ഇതിലുള്ള മത്സരാർത്ഥികളുടെ ഓരോ വിശേഷങ്ങൾ അറിയാനും മലയാളികൾക്ക് ഏറെ സന്തോഷമാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് ശ്രീനാഥിന്റെ പുത്തൻ ചിത്രങ്ങൾ. സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമാണ് ശ്രീനാഥ്‌. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ശ്രീനാഥിന്റെ പിറന്നാൾ ആഘോഷം വീട്ടുകാരോടും ഭാവി വധുവിനൊപ്പവും ആഘോഷിക്കുന്നത്.

ഇതിന്റെ ചിത്രങ്ങളാണ് ശ്രീനാഥ്‌ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്നത്. ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. രഞ്ജിനി ജോസ്, രചന നാരായണൻകുട്ടി, മധു ബാലകൃഷ്ണൻ, മൃദുല വാര്യർ തുടങ്ങിയ ഒട്ടനേകം താരങ്ങൾ പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരുന്നു. പിറന്നാൾ ആഘോഷത്തോടൊപ്പം ശ്രീനാഥിന്റെ ഭാവി വധുവിനെ കൂടി കണ്ട സന്തോഷത്തിലാണ് ആരാധകർ.

ഇരുവരും ഒന്നിച്ച് നിൽക്കുകയും കേക്ക് മുറിച്ച് പരസ്പരം വായിൽ വെച്ച് കൊടുക്കുകയും ചെയുന്നുണ്ട്. കുറച്ചു മാസങ്ങൾക്കു മുമ്പാണ് ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങളും ശ്രീനാഥന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം ലഭിച്ച വാർത്തയായിരുന്നു ഇവരുടേത്. ശ്രീനാഥിന്റെയും അശ്വതിയുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് ധാരാളം ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *