10 ദിവസത്തിനുള്ളിൽ ചീര വിളവെടുക്കാൻ ഇത് ചേർത്തു കൊടുത്താൽ മതി…

സാധാരണയായി ഒരു ചെറിയ അടുക്കളത്തോട്ടം എങ്കിലും നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും. അതിൽ വളരെ എളുപ്പത്തിൽ വളർത്തി എടുക്കുവാൻ കഴിയുന്ന ഒന്നാണ് ചീര. ഇത് കൃഷി ചെയ്യുമ്പോൾ സാധാരണയായി 20 മുതൽ 25 ദിവസത്തിനുള്ളിലാണ് മുറിച്ചെടുക്കുക എന്നാൽ ഈയൊരു രീതിയിൽ കൃഷി ചെയ്യുകയാണെങ്കിൽ 10 മുതൽ 15 ദിവസത്തിനുള്ളിൽ തന്നെ വിളവെടുക്കുവാൻ സാധിക്കും.

അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. ചീര കൃഷി ചെയ്തെടുക്കുവാൻ വളരെ സിമ്പിൾ ആണ് അതിൻറെ വിത്തുപാകി രണ്ടോ മൂന്നോ ദിവസത്തിനു ശേഷം തന്നെ അവ മുളച്ചു വരും. നല്ല ചൂട് സമയമാണെങ്കിൽ പറിച്ചു നടുമ്പോൾ അത് വാടി പോകാതിരിക്കാൻ എന്തെങ്കിലും വെച്ച് മൂടിയിടണം. ഇതിലേക്ക് ചേർക്കുന്ന വളം ആണ് ഇതിൻറെ പ്രത്യേകത.

ഈ വളപ്രയോഗം ചെയ്താൽ മാത്രമേ 10 ദിവസത്തിനുള്ളിൽ ചീര വിളവെടുക്കാൻ സാധിക്കുകയുള്ളൂ. ജൈവവളം തയ്യാറാക്കുവാനായി നമുക്ക് ആവശ്യമായിട്ടുള്ളത് കഞ്ഞിവെള്ളമാണ്. ഒരു ലിറ്റർ കഞ്ഞിവെള്ളം ഒഴിച്ചതിനു ശേഷം അതിലേക്ക് നാളികേരത്തിന്റെ വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് ഒരു പിടി വെള്ള പയർ ചേർത്തു കൊടുക്കുക.

പയർ വളരെ നിർബന്ധമാണ് അതിനുശേഷം നമ്മുടെ കയ്യിലുള്ള ഏതു ധാന്യം വേണമെങ്കിലും അതിലേക്ക് ഒരുപിടി ചേർത്തു കൊടുക്കേണ്ടതാണ്. രണ്ട് പിടി ധാന്യങ്ങൾ ഇതിലേക്ക് ഉറപ്പായും ചേർത്തിരിക്കണം. അതിനുശേഷം നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറി വേസ്റ്റ് കൂടി അതിലേക്ക് ചേർത്തു കൊടുക്കുകയാണെങ്കിൽ വളരെ നല്ലതാണ്. ഒരു തുണി ഉപയോഗിച്ച് മൂടി വയ്ക്കുക. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണുക.