മത്തി വാങ്ങിക്കുമ്പോൾ ഒരു തവണയെങ്കിലും ഇതുപോലെ കറി വെച്ച് നോക്കൂ. ഈ മത്തി മുളകിട്ടത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാമതിനായി ആദ്യം തന്നെ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ഒരു പാത്രത്തിലേക്ക് വയ്ക്കുക. അതിനുശേഷം ഒരു മൺചട്ടിയെടുത്ത് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പിലയും ചേർത്തു കൊടുക്കുക. ശേഷം ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ ചെറുതായി അരിഞ്ഞ വലിയ വെളുത്തുള്ളി ചേർക്കുക ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് എരിവിന് ആവശ്യമായ മുളകുപൊടി.
രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. കുട്ടികളുടെ പച്ചമണം എല്ലാം മാറി വന്നതിനുശേഷം മീൻ കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒന്നോ രണ്ടോ പച്ചമുളക് രണ്ടായി കീറിയത് ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ മീൻ കറിക്ക് ആവശ്യമായ കുടംപുളി ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ കറിയ്ക്ക് ആവശ്യമായ ഉപ്പും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക .
ശേഷം നല്ലതുപോലെ തിളപ്പിക്കുക. കറി തിളച്ച് വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക. അതിനുശേഷം അടച്ചുവെച്ച് മീൻ നല്ലതുപോലെ വേവിച്ചെടുക്കുക. മീൻ വെന്തു വന്നതിനു ശേഷം എണ്ണ എല്ലാം തെളിഞ്ഞ് കറി കുറുകി വരുമ്പോൾ അതിലേക്ക് അരക്കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. അതിനുശേഷം തീ ഓഫ് ചെയ്യുക. കറിവേപ്പില ചേർത്ത് മീൻ കറി ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.