വളരെ രുചികരവും എന്നാൽ എന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തവുമായ ഒരു മീൻ പൊരിച്ചത് പരിചയപ്പെടാം. ഇനി ഏതു ഉപയോഗിച്ച് ഇതുപോലെ തയ്യാറാക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മീൻ കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കുക. അടുത്തതായി ഒരു പത്ത് കാശ്മീരി മുളകുപൊടി കുറച്ച് ചൂടുവെള്ളത്തിലിട്ട് കുതിർത്തു വയ്ക്കുക.അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.
അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു 5 വെളുത്തുള്ളി, പത്ത് ചെറിയ ചുവന്നുള്ളി, അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അരക്കുന്നതിന് ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് എരുവിന് ആവശ്യമായ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കിയെടുക്കുക.
കൂടാതെ ഒരു ടീസ്പൂൺ നാരങ്ങാനീര് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന മീനിലേക്ക് ഈ മസാല നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു അരമണിക്കൂർ നേരത്തേക്ക് മീൻ മസാല പുരട്ടി അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ കുറച്ച് കറിവേപ്പില ഇട്ടുകൊടുക്കുക. അതിനുശേഷം മസാല പുരട്ടി വച്ചിരിക്കുന്ന ഓരോ മീനും വെച്ചു കൊടുക്കുക. ശേഷം പൊരിച്ചെടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഈ രീതിയിൽ മീൻ കരിഞ്ഞൊന്നും പോകാതെ വളരെ ശ്രദ്ധിച്ച് മീൻ പൊരിച്ചെടുക്കുക.അതിനുശേഷം ഇറക്കിവെച്ചേ രുചികരമായി വിളമ്പാം. ഏത് മീൻ ഉപയോഗിച്ചുകൊണ്ടും ഇതുപോലെ ഒരു മസാല തയ്യാറാക്കിമീൻ പൊരിച്ചെടുക്കുക.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.