Spicy Chilli Garlic Chutney : രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ചട്നിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇതുപോലെ ഒരു ചട്നി നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ടുണ്ടാവില്ല. വെളുത്തുള്ളിയുണ്ടെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കൂ ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാനും ഇത് മാത്രം മതി.
ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് മൂന്ന് ടീസ്പൂൺ മുളകുപൊടി ചേർക്കുക ശേഷം കാല് കപ്പ് വെളുത്തുള്ളി ചേർക്കുക അതിലേക്ക് മൂന്ന് ചുവന്നുള്ളിയും കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക കറിവേപ്പില ചേർത്ത് കൊടുക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മൂപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് ഒരു ചെറിയ കഷണംവാളൻപുളി പിഴിഞ്ഞ വെള്ളം അരക്കപ്പ് ചേർത്തു കൊടുക്കുക .
ആവശ്യത്തിന് ഉപ്പ് ചേർക്കുക. അടച്ചുവെച്ച് വേവിക്കുക നല്ലതുപോലെ ഡ്രൈയായി വരുമ്പോൾ ഒരു ചെറിയ കഷണം ശർക്കര ചേർത്തു കൊടുക്കുക. ഇത്ര മാത്രമേയുള്ളൂ അത് കഴിഞ്ഞ് പകർത്തി വയ്ക്കാവുന്നതാണ് ദോശയുടെയും ഇഡലിയുടെയും കൂടെ കഴിക്കുവാൻ വളരെയധികം ആയിരിക്കും നിങ്ങളും ഇതുപോലെ ഒരു ചട്നി തയ്യാറാക്കി നോക്കൂ.
2 thoughts on “ഈ ഒരൊറ്റ ചട്ടിണി മതി എന്തിനോടൊപ്പവും. വെളുത്തുള്ളി ഉണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കു. | Spicy Chilli Garlic Chutney”