കിടിലൻ റസ്റ്റോറന്റ് മീൻ ഫ്രൈയുടെ രഹസ്യ മസാലക്കൂട്ട് ഇതാ. ഒരുതവണ മീൻ ഫ്രൈ ഇതുപോലെ ഉണ്ടാക്കി നോക്കൂ. | Tasty Fish Fry

റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അടിപൊളി മീൻ ഫ്രൈയുടെ രുചി വീട്ടിലുണ്ടാക്കുമ്പോൾ കിട്ടാത്ത സാഹചര്യമുണ്ടോ. എന്നാൽ ഇനി എല്ലാവരെയും ഞെട്ടിക്കാൻ റസ്റ്റോറന്റ് നിന്നും കിട്ടുന്ന കിടിലൻ മീൻ ഫ്രൈയുടെ അതേ രുചിയിൽ ഏതു മീൻ ഉപയോഗിച്ചും ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഈ മീൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം മുക്കാൽ ടീസ്പൂൺ സാധാരണ ജീരകം ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക.

ശേഷം അതിലേക്ക് അഞ്ചു വലിയ വെളുത്തുള്ളി ചേർക്കുക. അതോടൊപ്പം മീഡിയം വലുപ്പത്തിലുള്ള ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞു ചേർക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ഒരു ടീസ്പൂൺ വെള്ളവും ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷംവൃത്തിയാക്കി വച്ചിരിക്കുന്ന മീനിലേക്ക് ചേർത്തു കൊടുക്കുക.ശേഷം അതിലേക്ക് എരുവിന് രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക.കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.

അതോടൊപ്പം തന്നെ 2 ടീസ്പൂൺ അരിപ്പൊടിയും ചേർക്കുക. ഇത് മീൻ വളരെ ക്രിസ്പിയായി കിട്ടാൻവളരെ നല്ലതാണ്. ശേഷം ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് കൊടുക്കുക. മീനിൽ മസാല എല്ലാം നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. ഇത് മീനിലേക്ക് മസാലയുടെ എല്ലാ സത്തും ശരിയായ രീതിയിൽ പിടിക്കുന്നതിന് സഹായിക്കും.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ ഓയിലോ ഒഴിച്ചു കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന മീൻ ഓരോന്നായി വെച്ചു കൊടുക്കുക. അതോടൊപ്പം കുറച്ചു കറിവേപ്പിലയും വിതറി കൊടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഈ രീതിയിൽ അധികം കരിഞ്ഞു പോകാതെ മീൻ നല്ലതുപോലെ മൊരിയിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം രുചിയോടെ വിളമ്പാം. ഏതു മീനായാലും ഈ രീതിയിൽ മസാല തയ്യാറാക്കി മീൻ പൊരിച്ചെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *