ഇറച്ചി കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഇറച്ചിയുടെ അതേ രുചിയിൽ കഴിക്കാൻ സാധിക്കുന്ന ഒന്നാണ് സോയ. സോയ ഉപയോഗിച്ചുകൊണ്ട് വളരെ വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കാം. ചിക്കൻ വരട്ടിയത് പോലെ സോയ വരട്ടിയത് ഈ രീതിയിൽ ഉണ്ടാക്കി നോക്കുക. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായി ആദ്യം തന്നെ ആവശ്യത്തിന് സോയ എടുത്ത് 10 മിനിറ്റ് ചൂട് വെള്ളത്തിൽ മുക്കി വയ്ക്കുക. അതിനുശേഷം വെള്ളം നല്ലതുപോലെ പിഴിഞ്ഞ് കളയുക. മൂന്നോ നാലോ പ്രാവശ്യം സാധാരണ വെള്ളത്തിലിട്ട് നന്നായി കഴുകി എടുത്ത് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കുടം വെളുത്തുള്ളി ചതച്ചത് ചേർത്തു കൊടുക്കുക അതോടൊപ്പം വലിയ കഷണം ഇഞ്ചിയും ചതച്ചത് ചേർക്കുക. ശേഷം നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് പച്ചമുളക് കീറിയതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുക്കുക .
അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിക്കുക. അതിനുശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ശേഷം മുക്കാൽ ടീസ്പൂൺ മുളകുപൊടി, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞ ചേർത്തുകൊടുക്കുക തക്കാളി വെന്ത് വരുന്നതിനായി അടച്ചു വയ്ക്കുക. തക്കാളി നന്നായി എന്തു വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക.
അതിനുശേഷം സോയ ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. റോയയിലേക്ക് മസാല എല്ലാം നന്നായി ചേർന്നു വരുന്നതിന് 10 മിനിറ്റ് അടച്ച് വേവിക്കുക അതിനുശേഷം തുറന്നുവെച്ച് ഒരു 10 മിനിറ്റ് വേവിക്കുക ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച് ഇറക്കി വയ്ക്കുക. ചോറിനും ചപ്പാത്തിക്കും ഇത് വളരെ നല്ല കോമ്പിനേഷനാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.