കുടുംബചിത്രം പങ്കുവെച്ച് സോനം കപൂർ!! ആദ്യ കണ്മണിയുടെ ചടങ്ങുകൾ ആഘോഷമാക്കി താര കുടുംബം.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താര കുടുംബമാണ് ബോളിവുഡ് താരം സോനം കപൂറിന്റെത്. മലയാളി അല്ലെങ്കിൽ പോലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു ഇന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് സോനം കപൂർ. കഴിവുള്ള ഏതൊരാളെയും ഒരു മടിയും കൂടാതെ അംഗീകരിക്കുന്നവരാണ് മലയാളികൾ. അക്കൂട്ടത്തിലേക്ക് ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു നടിയാണ് സോനം കപൂർ. കുറച്ചു വർഷങ്ങൾക്കു മുൻപാണ് ആരാധകരുടെ പ്രിയതാരമായ സോനം കപൂറിന്റെ വിവാഹം നടന്നത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെയധികം ഇടം പിടിച്ച വാർത്തയായിരുന്നു ഈ താരത്തിന്റെ വിവാഹം. ആനന്ദ് അഹൂജയെ ആണ് സോനം കപൂർ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹശേഷം ആരാധകർക്ക് ഇരട്ടി സന്തോഷവുമായാണ് ഈ താരം ഇപ്പോൾ എത്തിയിരിക്കുന്നത്. കുറച്ചു മാസങ്ങൾക്കു മുൻപാണ് സോനം കപൂറിന് ഒരു ആൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. എന്നാൽ മകന്റെ ചിത്രങ്ങൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപാണ് തന്റെ മകന്റെ ചിത്രവും ഒപ്പം തന്നെ പേരിടൽ ചടങ്ങും അതിഗംഭീരമായി ആഘോഷിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഈ ആഘോഷ പരുപാടിയിൽ പങ്കിടുത്തിരുന്നു. സോനം കംപൂറും ഭർത്താവും ഇരുവരുടെയും കുഞ്ഞും ഒന്നിച്ചുള്ള ആദ്യ ചിത്രം പങ്കുവെച്ചാണ് കുഞ്ഞിന്റെ പേര് ആരാധകർക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നത്. വായു കപൂർ എന്ന പേരാണ് സോനം കപൂറും ആനന്ദ് അഹൂജയും നൽകിയത്.

പേരിനോടൊപ്പം ഉള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ ഞങ്ങളുടെ ജീവിതത്തിന് പുതിയ അർത്ഥം നൽകിയ ശക്തിയോടെ പേരിൽ ധൈര്യവും ശക്തിയും ഉൾക്കൊള്ളുന്ന ഹനുമാൻ ദേവന്റെയും ഭീമന്റെയും പേരിൽ ഞങ്ങളുടെ മകൻ വായു കപൂർ കുഞ്ഞിനു വേണ്ടി നിങ്ങളുടെ അനുഗ്രഹം തേടുകയാണ്. സോനം കപൂർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കും ഒപ്പം തന്നെ ഹൃദയസ്പർശിയായ ഈ വാക്കുകൾക്കും നിരവധി പേരാണ് ലൈക്കുകളും കമന്റുകളും ആയി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

Leave a Reply

Your email address will not be published. Required fields are marked *