Making Of Tasty Carrot Vattayappam : വട്ടയപ്പം രുചിയോടെ സോഫ്റ്റ് ആയി ഉണ്ടാക്കിയാൽ ഏതു നേരം വേണമെങ്കിലും കഴിക്കാം. എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിൽ വട്ടയപ്പം ഇനി തയ്യാറാക്കാം.. അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അതേസമയം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ ഈസ്റ്റ് എടുത്ത് അതിലേക്ക് കുറച്ചു ചൂടുവെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്ന് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. അതിലേക്ക് മുക്കാൽ കപ്പ് കരിക്കിൻ വെള്ളം ചേർത്ത് കൊടുക്കുക. അതിനു പകരമായി നാളികേര വെള്ളം ചേർത്തു കൊടുത്താലും മതി. ശേഷം നല്ലതുപോലെ അരച്ച് തേങ്ങാപ്പാൽ പിഴിഞ്ഞ് മാറ്റുക. അടുത്തതായി മിക്സിയുടെ ജാറിലേക്ക് കുതിർത്തു വച്ചിരിക്കുന്ന പച്ചരി, അരക്കപ്പ് ചോറ്, ഒരു ടീസ്പൂൺ പഞ്ചസാര, രണ്ട് നുള്ള് ജീരകം മൂന്ന് ഏലക്കായ ആവശ്യത്തിന് ഉപ്പ്, തേങ്ങാപ്പാൽ ചേർത്ത് അരയ്ക്കുക.
ശേഷമൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം കൈകൊണ്ട് രണ്ടുമിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പാത്രം അടച്ചുവെച്ച് മാവ് പൊന്തി വരുന്നതിനായി മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു നെയ്യ് ഒഴിച്ചു കൊടുക്കുക അതിനുശേഷം ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. അതിനുശേഷം വട്ടയപ്പം ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ആദ്യം പകുതി മാവ് ഒഴിച്ചുകൊടുക്കുക .
ശേഷം അതിനുമുകളിൽ ആയി വഴറ്റി വച്ചിരിക്കുന്ന ക്യാരറ്റ് ചേർത്തു കൊടുക്കുക അതിനുമുകളിൽ വീണ്ടും മാവ് ഒഴിച്ചു കൊടുക്കുക. ശേഷം ആവിയിൽ 10 15 മിനിറ്റ് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം പകർത്തിവെച്ച് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. ക്യാരറ്റ് ചേർക്കാതെയും വട്ടയപ്പം ഉണ്ടാക്കാവുന്നതാണ്. Video Credit : Sheeba’s Recipe