നമ്മുടെ എല്ലാവരുടെയും വീട്ടിൽ സോഫയും സെറ്റിയും എല്ലാം ഉണ്ടാവും. എന്നാൽ കുറെനാൾ ഉപയോഗിച്ചു കഴിയുമ്പോൾ അതിൽ അഴുക്കും കറയും എല്ലാം പറ്റും. അവയിലെ അഴുക്കെല്ലാം മാറ്റി പുതു പുത്തൻ ആക്കി മാറ്റുവാൻ നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് നമുക്ക് ചെയ്യാവുന്നതാണ്.
സോഫ മാത്രമല്ല ബെഡ് കൂടി ഈ രീതി ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ചെറിയ കുട്ടികളുള്ള വീട് ആണെങ്കിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും ബെഡിലും സോഫയിലും എല്ലാം അഴുക്കും കറയും വീഴും. ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കാൻ ആയി വയ്ക്കുക. ചെറുതായി ചൂടായതിനു ശേഷം ഒരു ബക്കറ്റിൽ അത് ഒഴിക്കുക അതിലേക്ക് ഒരു ടീസ്പൂൺ കംഫർട്ട് കൂടി ചേർത്തു കൊടുക്കണം.
അതിലേക്ക് ഒരു സ്പൂൺ ഷാമ്പു കൂടി ചേർത്തു കൊടുക്കണം. അഴുക്ക് കളയാൻ ഏറ്റവും ഗുണപ്രദമായത് ബേക്കിംഗ് സോഡയാണ്. ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി അതിലേക്ക് ചേർത്ത് കൊടുക്കണം. ഇവയെല്ലാം നന്നായി യോജിപ്പിച്ച് ഇളക്കുക. അത്യാവശ്യം കനമുള്ള ഒരു ടർക്കി അതിലേക്കു മുക്കി കൊടുക്കുക. അതിനുശേഷം നന്നായി പിഴിഞ്ഞ് ആ വെള്ളം കളയേണ്ടതാണ്.
ഒരു മൂടിയെടുത്ത് ടർക്കിയുടെ ഉള്ളിൽ ആക്കി മടക്കി വെക്കുക. നല്ലോണം ടൈറ്റായി വലിച്ചുമുറുക്കി കെട്ടി കൊടുക്കുക. ഇനി അത് ഉപയോഗിച്ച് സോഫ സെറ്റിയും ബെഡും ക്ലീൻ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചളി മുഴുവനായും വലിച്ചെടുക്കുകയും അവ വൃത്തിയാക്കുകയും ചെയ്യുന്നു. എല്ലാവർക്കും ഒരുപോലെ ഗുണപ്രദമായ കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.