പാത്രം കഴുകുന്ന സോപ്പ് ഉണ്ടെങ്കിൽ വീട്ടിലെ നിരവധി കാര്യങ്ങൾ ചെയ്തുതീർക്കാം. ആദ്യം തന്നെ ചെയ്യേണ്ടത് പാത്രം കഴുകുന്ന സോപ്പ് പകുതിയോളം ഗ്രേറ്റ് ചെയ്ത് എടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ അലിയിച്ച് എടുക്കുക. അതു കഴിഞ്ഞ് ഒരു സ്പ്രേ കുപ്പിയെടുത്ത് അതിലേക്ക് പകർത്തി വയ്ക്കുക.
ഈ വെള്ളം ഉപയോഗിച്ചുകൊണ്ട് അടുക്കളയിൽ പല ജോലികളും ചെയ്യാം. ആദ്യം തന്നെ ക്ലോസറ്റിൽ എത്ര വൃത്തിയാക്കി കഴിഞ്ഞാലും പിന്നെയും ബാക്കിയാവുന്ന ചില മഞ്ഞ കറകൾ ഇല്ലാതാക്കുന്നതിന് തയ്യാറാക്കിയ ഈ മിശ്രിതം കറയുള്ള ഭാഗത്ത് സ്പ്രൈ ചെയ്തുകൊടുക്കുക. അതിനുശേഷം ബ്രഷ് ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ ഉരച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്താൽ ഇളകാത്ത എത്രയാണെങ്കിലും പെട്ടെന്ന് തന്നെ ഇളകി പോരും. അതുപോലെ വാഷിംഗ് ബേഴ്സണുകളിൽ ഉണ്ടാകുന്ന കറകൾ ഇല്ലാതാക്കാൻ ഈ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുക. അതിനുശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കുക. അതുപോലെ തന്നെ ഗ്യാസ് അടുപ്പിൽ ഉണ്ടാകുന്ന എണ്ണക്കറകളും ഭക്ഷണ അവശിഷ്ടങ്ങളുടെ കറകളും ഇല്ലാതാക്കുന്നതിന് ഇത് കുറച്ച് സ്പ്രേ ചെയ്തുകൊടുക്കുക.
അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ച് വൃത്തിയാക്കുക. അതുപോലെ തന്നെ ബാത്റൂം ടൈലുകളിൽ ഉണ്ടാകുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിനും സ്റ്റീൽ പൈപ്പുകൾക്കും അതിനു ചുറ്റുമായി ഉണ്ടാകുന്ന വഴുവഴുപ്പ് നിറഞ്ഞ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ഇതുപോലെ സ്പ്രൈ ചെയ്തു കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ നീക്കം ചെയ്യാൻ സാധിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.