ബാത്റൂമും ക്ലോസറ്റും കഴുകുക എന്നത് എല്ലാവർക്കും മടിയുള്ള ഒരു കാര്യമാണ്. ബാത്റൂമിലെ ടൈലുകളിലെ കറയും കറപിടിച്ച ക്ലോസറ്റും ബാത്റൂമിലെ ബക്കറ്റും കപ്പുമെല്ലാം വൃത്തിയാക്കി എടുക്കുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ബാത്റൂമിലെ ബക്കറ്റിലും കപ്പിലും വഴുവഴുപ്പ് കാണപ്പെടുന്നത് സാധാരണയായി ഒരു കാര്യമാണ്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ബാത്റൂമിൽ വളരെ വൃത്തിയാക്കി എടുക്കുവാൻ സാധിക്കും.
അതിനുള്ള നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇതുകൂടാതെ തന്നെ നമ്മുടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്രദമാകുന്ന മറ്റു ചില ടിപ്പുകൾ കൂടി ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. ഉള്ളിയുടെയും സവാളയുടെയും തൊലി നമ്മൾ വെറുതെ കളയുന്നതാണ് പതിവ്. ഇവയുടെ തൊലി ആവശ്യമില്ലാത്ത ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക.
ഇനി ഉള്ളി തോല് മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളമൊഴിച്ചു കൊടുക്കുക. രണ്ടുദിവസത്തേക്ക് അത് അതുപോലെ തന്നെ വയ്ക്കുക. രണ്ടു ദിവസം കഴിയുമ്പോൾ ഉള്ളിത്തോലുകളുടെ മുഴുവൻ സത്യം അതിലേക്ക് ഇറങ്ങിയിട്ടുണ്ടാവും. ആ വെള്ളം ചെടികളിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ചെടികൾ നന്നായി വളരുന്നതിനും പച്ചക്കറികൾ കായ്ക്കുന്നതിനും എല്ലാം ഈ വെള്ളം ഉപകാരപ്രദമാകും.
മുട്ട പുഴുങ്ങാൻ ആയി വയ്ക്കുമ്പോൾ ഏതെങ്കിലും ഒരു മുട്ട പൊട്ടുന്നത് പതിവായ കാര്യമാവും. മുട്ട പുഴുങ്ങാൻ ആയി വയ്ക്കുമ്പോൾ ഒരു സ്പൂൺ വിനാഗിരി അതിൽ ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഒരു മുട്ട പോലും പൊട്ടുകയില്ല. കടയിൽ നിന്നും പുതിയ ചൂലുകൾ വാങ്ങിച്ചു കൊണ്ടു വരുമ്പോൾ ആദ്യത്തെ ഒരാഴ്ച എത്ര അടിച്ചാലും പൊടി പോകാത്ത ഒരു അവസ്ഥയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.