കാൽപാദത്തിലെ കറുത്ത പാടുകൾ നീക്കി പൂ പോലെ മൃദുലമാക്കാൻ ഇനി ഇതുപോലെ ചെയ്തു നോക്കൂ.

ശരീര സൗന്ദര്യം നിലനിർത്തുന്നതിനും വളരെയധികം സൗന്ദര്യത്തോടെ സംരക്ഷിക്കുന്നതിനും ആയി എല്ലാവരും വളരെയധികം ശ്രദ്ധാലുകൾ ആയിരിക്കും. അതിനായി തന്നെ പല ക്രീമുകളും പലതരത്തിലുള്ള സാധനങ്ങളും ഉപയോഗിക്കുന്നവരായിരിക്കും നാം എല്ലാവരും. എന്നാൽ അതെല്ലാം തന്നെ എത്രത്തോളം ഫലവത്തായി പ്രയോജനപ്പെടും എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.

അതുകൊണ്ടുതന്നെ പലപ്പോഴും നാം പണ്ട് മുത്തശ്ശിമാർ പറഞ്ഞുതന്ന വഴികൾ ആയിരിക്കും ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ വളരെ നാച്ചുറലായി തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. സാധാരണ നമ്മൾ ഏതുതരത്തിലുള്ള ചെരുപ്പുകൾ ഉപയോഗിച്ചു കഴിഞ്ഞാലും കുറെനാൾ ഇട്ടു കഴിയുമ്പോൾ കാൽപാദത്തിൽ അതിന്റെ പാടുകൾ അവശേഷിക്കും.

ചില കറുത്ത പാടുകൾ അതുപോലെ തന്നെ കിടക്കുന്നത് കാണാം. എത്ര ഉരച്ച വൃത്തിയാക്കിയാലും ചിലപ്പോൾ ആ പാടുകൾ പോകണമെന്നില്ല അതുകൊണ്ടുതന്നെ ഇനി അത്തരത്തിലുള്ള പാടുകളെല്ലാം നീക്കി കാലുകളെ മനോഹരമാക്കുന്നതിനായി നാച്ചുറൽ ആയ ഒരു ടിപ്പ് ചെയ്തു നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ റവ എടുത്തുവയ്ക്കുക.

അതിനുശേഷം ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ഏതെങ്കിലും ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. തയ്യാറാക്കിയ ഈ മിശ്രിതം കാലിലെ കറുത്ത നിറമുള്ള ഭാഗത്തെല്ലാം തേച്ച് കൈകൊണ്ട് നന്നായി ഉരച്ച് മസാജ് ചെയ്യുക. 5 മിനിറ്റ് എങ്കിലും നിർത്താതെ മസാജ് ചെയ്യുക ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക. വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ നീങ്ങി പോകുന്നത് കാണാൻ സാധിക്കും എല്ലാവരും തന്നെ ചെയ്തു നോക്കൂ ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. Video Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *