ഇത് കഴിച്ചാൽ ചർമ്മരോഗങ്ങൾ ഒരിക്കലും അടുക്കില്ല, ചർമം മനോഹരമാവും….

ഇന്നത്തെ തലമുറ ചർമ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. ശരീരത്തിന് ഏറ്റവും വലുതും കൂടുതൽ കാണപ്പെടുന്നതുമായ ഭാഗമാണ് ചർമം. ആന്തരിക ഭാഗങ്ങളെ സംരക്ഷിക്കുകയും ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കുകയും ചെയ്യുന്നത് ചർമ്മത്തിന്റെ പ്രധാന പ്രവർത്തനമാണ്. ശരീരത്തിന്റെ പോഷണത്തിനായി വെള്ളം വിറ്റാമിനുകൾ കൊഴുപ്പുകൾ എണ്ണ എന്നിവ ചർമം ശേഖരിച്ചു വയ്ക്കുന്നു.

വിവിധതരത്തിലുള്ള രോഗങ്ങൾ ചർമ്മത്തെ ബാധിക്കാറുണ്ട് അവയെല്ലാം ചർമത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിൽ ആദ്യത്തെ രോഗം കരപ്പൻ ആണ്, ചർമ്മത്തിൽ ഉണ്ടാകുന്ന വ്രണമാണ് ഇത്. ജനിതക ഘടകങ്ങൾ മൂലവും വൃത്തിയില്ലാത്ത ചുറ്റുപാടുകൾ മൂലവും ഇതുണ്ടാവുന്നു. ചർമ്മത്തിൽ ചുവന്ന പാടുകൾ ,നീര്, ചൊറിച്ചിൽ, വരണ്ട ചർമം എന്നിവയെല്ലാമാണ് ഇതിൻറെ ലക്ഷണങ്ങൾ.

മറ്റൊരു സാധാരണ ചർമ്മ രോഗമാണ് പാണ്ട്, ഇത് നിരവധി ആളുകൾക്ക് വരുന്ന രോഗമാണ്. ചർമ്മത്തിന്റെ പല ഭാഗത്തിനും നിറം നഷ്ടമാകുന്നതാണ് ഇതിന് കാരണം. ചൊറിച്ചിലോട് കൂടിയ ചുവന്ന തടിച്ച പാടുകൾ കാണപ്പെടുന്ന അവസ്ഥയാണ് ആർട്ടിക്കേറിയ എന്ന ഈ രോഗം. പൊടി, ഭക്ഷണം, മരുന്ന്, അണുബാധ എന്നിവ മൂലമാണ് ഇത് ഉണ്ടാകുന്നത്. വളരെ പെട്ടെന്നാണ് ഇത് വരുന്നതും പോകുന്നതും.

ഏതു പ്രായത്തിലുള്ളവർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാകുന്ന ഒരു സാധാരണ ചർമ്മരോഗം ആണ് മുഖക്കുരു. ചുവന്ന പാടുകൾ, കറുപ്പ് വെളുപ്പ് അഗ്രത്തോട് കൂടിയ കുരുക്കൾ തുടങ്ങിയവയെല്ലാമാണ് ഇതിൻറെ ലക്ഷണങ്ങൾ. ഹോർമോൺ വ്യതിയാനം, ജനിതക മാറ്റങ്ങൾ, അണുബാധ, മാനസിക തകരാറുകൾ, അനാരോഗ്യകരമായ ആഹാരം തുടങ്ങിയവയെല്ലാം മുഖക്കുരു ഉണ്ടാവുന്നതിന് കാരണമാകുന്നു. ചർമ്മ രോഗങ്ങളെ എങ്ങനെ ഇല്ലാതാക്കാം എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.