മുഖത്തെ കറുത്ത പാടുകളും കൈകാൽ എന്നിവയിലെ കറുത്ത പാടുകളും എല്ലാം നീക്കം ചെയ്ത് ശരീരം തിളക്കമുള്ളതാക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരു ടിപ്പ് ചെയ്തു നോക്കാം. അതിനായി ആദ്യം തന്നെ ഉരുളൻ കിഴങ്ങ് ചെറിയ കഷണങ്ങളാക്കി മുറിച്ചതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് വളരെ കുറച്ചു മാത്രം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കടലമാവ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കടലമാവും ഉരുളൻ കിഴങ്ങും ശരീരത്തിലെ കറുത്ത പാടുകളും മുഖക്കുരു മുഖക്കുരു വന്നു പോയ പാടുകൾ എന്നിവയെല്ലാം പോകുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. ഇവ രണ്ടുംകൂടി മിക്സ് ചെയ്ത് തേച്ചാലും ഇരട്ടി ഫലമായിരിക്കും ലഭിക്കുന്നത്.
ഇപ്പോൾ തയ്യാറാക്കിയ ഈ മിക്സ് മുഖത്തും കൈയിലും കാലിലും എല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക എവിടെയെല്ലാം ആണ് നിറം വെക്കേണ്ടത് എവിടെയെല്ലാമാണ് കറുത്ത പാടുകൾ ഉള്ളത് അവിടെയെല്ലാം നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം നല്ലതുപോലെ ഉണങ്ങി വരേണ്ടതാണ്.
ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ ഒരു രണ്ട് ദിവസമെങ്കിലും മുടങ്ങാതെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കും. കിഴങ്ങ് ഉപയോഗിച്ചുകൊണ്ടുള്ള ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ ഇത് നിങ്ങളെ അത്ഭുതപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips